Home യൂറോപ്പ് ഓക്സ്ഫോര്‍ഡ് റീജിയണല്‍ ബൈബിള്‍ കണ്‍വെൻഷൻ 23ന് ; മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും

ഓക്സ്ഫോര്‍ഡ് റീജിയണല്‍ ബൈബിള്‍ കണ്‍വെൻഷൻ 23ന് ; മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും

363
0

നോര്‍ത്താംപ്ടണ്‍ : ഗ്രേറ്റ് ബ്രിട്ടൻ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്‍റെ നേതൃത്വത്തില്‍ ഓക്സ്ഫോര്‍ഡ് റീജിയണല്‍ മിഷനുകള്‍ക്കായി ഒരു ഏകദിന ബൈബിള്‍ കണ്‍വെൻഷൻ സംഘടിപ്പിക്കുന്നു. ഈ മാസം 23ന് നോര്‍ത്താംപ്ടണില്‍ ക്രമീകരിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വെൻഷനില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപത അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ വിശുദ്ധബലി അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. പ്രശസ്ത ധ്യാന ഗുരുവും സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നല്‍കിയിട്ടുമുള്ള ഫാ. ബിനോജ് മുളവരിക്കല്‍ ബൈബിള്‍ കണ്‍വെൻഷൻ നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും പ്രശസ്ത ഫാമിലി കൗണ്‍സിലറും തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച്‌ തിരുവചനങ്ങള്‍ പങ്കുവയ്ക്കുകയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.

ഓക്സ്ഫോര്‍ഡ് റീജിയണല്‍ ബൈബിള്‍ കണ്‍വെൻഷൻ രാവിലെ ഒമ്ബതരക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച്‌ വൈകുന്നേരം നാലിന് സമാപിക്കും. രാവിലെ 10.30ന് ബിഷപ് ജോസഫ് സ്രാമ്ബിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിക്കുന്നതാണ്. സീറോ മലബാര്‍ ഓക്സ്ഫോഡ് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഫാൻസ്വാ പത്തില്‍, നോര്‍ത്താംപ്ടണ്‍ മിഷൻ ഡയറക്ടര്‍ ഫാ.എല്‍വീസ്‌ കോച്ചേരില്‍ എംസിബിഎസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കുകയും വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. തിരുവചന ശുശ്രൂഷ, പാപസങ്കീര്‍ത്തനം, അനുരഞ്ജനം എന്നിവയിലൂടെ മനസിനെയും ശരീരത്തെയും ആല്മീയമായ തീക്ഷ്ണതയില്‍ ഒരുക്കി ലോകരക്ഷകനെ വരവേല്‍ക്കുവാൻ സജമാകുന്നതിന് തിരുപ്പിറവിക്ക്‌ ഒരുക്കമായി നടത്തുന്ന ബൈബിള്‍ കണ്‍വെൻഷൻ ഏറെ അനുഗ്രഹദായകമാവും.

തിരുക്കര്‍മങ്ങളിലും തിരുവചന ശുശ്രുഷയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകള്‍ പ്രാപിക്കുന്നതിനു എല്ലാവരെയും സ്‌നേഹപൂര്‍വം ബൈബിള്‍ കണ്‍വെൻഷനിലേക്ക് ക്ഷണിക്കുന്നതായി ഫാ. ഫാൻസ്വാ, ഫാ.എല്‍വിസ്, ഇവാഞ്ചലൈസേഷൻ ഓക്സ്ഫോഡ്‌ റീജിയണല്‍ കോഓര്‍ഡിനേറ്ററുമാരായ ബൈജു ജോസഫ്, സുബിൻ ജോസഫ് എന്നിവര്‍ അറിയിച്ചു. കുമ്ബസാരത്തിനും സ്പിരിച്ചല്‍ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബൈജു ജോസഫ് – 078464 50451, സുബിൻ കെ. ജോസഫ് – 07469 685399. Venue: St. Gregory the Great RC Church, 22 Park Avenue North Northampton, NN3 2HS

Previous articleഖത്തര്‍ ദേശീയ ദിനം ; രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച്‌ അധികൃതര്‍!
Next articleചാഴികാടനോട് മുഖ്യമന്ത്രി കാട്ടിയത് നന്ദികേട് ; മാപ്പ് പറയണം ; കെ.സുധാകരന്‍

Leave a Reply