Home അമേരിക്ക ഡാളസ് കേരള അസോസിയേഷൻ തെരഞ്ഞ‌ടുപ്പ് ; അര്‍ഹരായവരെ തെരഞ്ഞെടുക്കണമെന്ന് സണ്ണി മാളിയേക്കല്‍

ഡാളസ് കേരള അസോസിയേഷൻ തെരഞ്ഞ‌ടുപ്പ് ; അര്‍ഹരായവരെ തെരഞ്ഞെടുക്കണമെന്ന് സണ്ണി മാളിയേക്കല്‍

361
0

ഡാളസ് : ശനിയാഴ്ച രാവിലെ ഒമ്ബത് മുതല്‍ വൈകുന്നേരം അഞ്ച് വരെ അസോസിയേഷൻ ഹാളില്‍ വച്ച്‌ നടക്കുന്ന ഡാളസ് കേരള അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ അര്‍ഹരായ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനും കേരളം അസോസിയേഷൻ അംഗവുമായ സണ്ണി മാളിയേക്കല്‍. ഓരോ സ്ഥാനാര്‍ഥിയും പ്രകടിപ്പിക്കുന്ന നേതൃഗുണങ്ങള്‍, ആശയവിനിമയ വൈദഗ്ധ്യം, ഫലപ്രദമായ തീരുമാനമെടുക്കാനുള്ള കഴിവുകള്‍, സംഘടനാ അല്ലെങ്കില്‍ കമ്യൂണിറ്റി നേതൃസ്ഥാനങ്ങളിലെ മുൻ പരിചയം, അവരുടെ മുൻകാല നേട്ടങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ച്‌ വേണം വോട്ട് ചെയ്യാൻ എന്നും സണ്ണി മാളിയേക്കല്‍ പറഞ്ഞു.സമൂഹവുമായി ഇടപഴകാനും അവരുടെ സന്ദേശം വ്യക്തമായി ആശയവിനിമയം നടത്താനും വോട്ടര്‍മാരുടെ വിശ്വാസവും ശ്രദ്ധയും നേടാനുമുള്ള അവരുടെ കഴിവ് പരിശോധിക്കണമെന്നും അസോസിയേഷൻ മൂല്യങ്ങള്‍ പാലിക്കുവാൻ സന്നദ്ധരായ സ്ഥാനാര്‍ഥികളെ മാത്രം തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാളസ് കേരള അസോസിയേഷനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Previous articleകര്‍ഷകനെ സഹായിക്കാത്തവര്‍ക്ക് വോട്ടില്ല ; താമരശ്ശേരി ബിഷപ്പ്
Next articleഖത്തര്‍ ദേശീയ ദിനം ; രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച്‌ അധികൃതര്‍!

Leave a Reply