Home ഇന്ത്യ കര്‍ഷകനെ സഹായിക്കാത്തവര്‍ക്ക് വോട്ടില്ല ; താമരശ്ശേരി ബിഷപ്പ്

കര്‍ഷകനെ സഹായിക്കാത്തവര്‍ക്ക് വോട്ടില്ല ; താമരശ്ശേരി ബിഷപ്പ്

348
0

തിരുവമ്ബാടി : കര്‍ഷക വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷകനെ സഹായിക്കാത്തവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടില്ലെന്ന് മാര്‍ റമിജിയോസ് ഇഞ്ചനാനിയല്‍ വ്യക്തമാക്കി. തിരുവമ്ബാടിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച അതിജീവനയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔദാര്യമല്ല അവകാശമാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കര്‍ഷകരുടെ മുഖ്യ ശത്രു വനം വകുപ്പാണ്. വരുന്ന പാര്‍ലമെന്‍റ്, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകരെ സഹായിക്കാത്തവര്‍ക്ക് വോട്ട് ചെയ്യില്ലെന്ന് പറയാനും പ്രവര്‍ത്തിക്കാനും സാധിക്കണം. അങ്ങനെ സാധിച്ചാല്‍ ഭരിക്കുന്ന സര്‍ക്കാര്‍ കര്‍ഷകന്‍റെ മുമ്ബില്‍ മുട്ടുകുത്തും. കര്‍ഷകന്‍റെ മുമ്ബില്‍ മുട്ടുകുത്തിച്ച ചരിത്രം നമ്മുക്കുണ്ടെന്നും താമരശ്ശേരി ബിഷപ്പ് വ്യക്തമാക്കി.

Previous articleഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ആകാശ എയര്‍ലൈൻസ്
Next articleഡാളസ് കേരള അസോസിയേഷൻ തെരഞ്ഞ‌ടുപ്പ് ; അര്‍ഹരായവരെ തെരഞ്ഞെടുക്കണമെന്ന് സണ്ണി മാളിയേക്കല്‍

Leave a Reply