Home ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ആകാശ എയര്‍ലൈൻസ്

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ആകാശ എയര്‍ലൈൻസ്

302
0

ആകാസ എയര്‍ലൈൻസ് ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് രാജ്യങ്ങളുടെ അനുമതി ലഭിക്കുക എന്ന കടമ്ബ മാത്രമാണ് ഇനി ബാക്കിയുള്ളത്. നാലു മാസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകും എന്നും ഖത്തറില്‍ ദോഹയിലും സൗദിയില്‍ ജിദ്ദയിലും റിയാദിലും സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി അനുമതി തേടിയതായി ആകാസ എയര്‍ലൈൻസ് സി ഇഒ വിനയ് ദുബെ അറിയിച്ചു. എയര്‍ലൈൻസിന്റെ സര്‍വീസ് മധ്യപൂര്‍വേഷ്യയിലും തെക്കു -കിഴക്കൻ ഏഷ്യയിലും ആകെ വ്യാപിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നതായും ദുബെ വ്യക്തമാക്കി.

Previous articleഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ തീരുമാനം, ജിഐസി 6 ലക്ഷത്തില്‍ നിന്ന് 13 ലക്ഷമായി ഉയര്‍ത്തി
Next articleകര്‍ഷകനെ സഹായിക്കാത്തവര്‍ക്ക് വോട്ടില്ല ; താമരശ്ശേരി ബിഷപ്പ്

Leave a Reply