നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം 450 ല്‍ അധികം വനിതകളെ കോര്‍ത്തിണക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലും, കൊക്കയാര്‍, മരിയാപുരം, കരുണപുരം ഗ്രാമപഞ്ചായത്തുകളിലും മെഗാ തിരുവാതിര സംഘടിപ്പിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവാദിക്കുന്നതിനും സമൂഹത്തിലെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും ഔദ്യോഗികമായി നടത്തുന്ന പര്യടനമായ നവകേരള സദസ്സ് ജില്ലയില്‍ 10,11,12 തീയതികളില്‍ നടക്കുന്നതിന്റെ ഭാഗമായാണ് മേഗാ തിരുവാതിര നടത്തിയത്. നവകേരള സദസ്സിന്റെ ഭാഗമായി യുവജന സംഘടനകളുടെ കൂട്ടയോട്ടം, വിവിധ രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തില്‍ കാളവണ്ടി പോലുള്ള വിവിധ പരിപാടികള്‍ ജില്ലയില്‍ നടന്ന് വരികയാണ്. മെഗാ തിരുവാതിരയില്‍ ജനപ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, അംഗൻവാടി വര്‍ക്കമാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, വനിതാ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












