ലണ്ടൻ : ക്രിസ്മസ് ആഘോഷവേളയില്‍ പാലക്കാട് ജില്ലയിലെ പത്ത് നിര്‍ധനരായ കുട്ടികളുടെ രണ്ടു വര്‍ഷത്തെ ഉപരിപഠന ചെലവ് ഏറ്റെടുത്ത് സമീക്ഷ യുകെ മാതൃകയാകുന്നു.
യുകെയില്‍ ഉടനീളം യൂണിറ്റ് തലത്തില്‍ കേക്ക് ചലഞ്ച് സംഘടിപ്പിച്ചുകൊണ്ടാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്. ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയ സാമ്ബത്തിക പിന്തുണ ആവിശ്യമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പഠന സഹായം ലഭിക്കുക. ആകെ വിഷയങ്ങളില്‍ ഒന്പത് എ+ ഉള്ളവരും സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ് സ്കൂളില്‍ പഠിച്ചവരുമായ വിദ്യാര്‍ഥികളെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. പഠന മികവിനൊപ്പം പാഠ്യേതര രംഗങ്ങളിലെ മികവും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായിരുന്നു. ഇത്തരത്തില്‍ തെരഞ്ഞെടുത്ത 10 കുട്ടികള്‍ക്കാണ് സമീക്ഷ സഹായം എത്തിക്കുന്നത്. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് യുകെയിലെ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.












