Home ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് കൂട്ടാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് കൂട്ടാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്

298
0

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സേവനങ്ങളും വികസിപ്പിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്. അൻപതോളം വിമാനങ്ങള്‍ മാര്‍ച്ച്‌ മാസത്തോടെ എയര്‍ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്‌, റൂട്ടുകള്‍ പുതുക്കിയും മാറ്റങ്ങള്‍ വരുത്തിയും നിരന്തര പരിശ്രമങ്ങളിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ സമയമക്രമത്തിലെ പ്രശ്നങ്ങള്‍ക്ക് അടക്കം പരിഹാരമാകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. മൊത്തം 70 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലയന നടപടികള്‍ പൂര്‍ണമായും 6 മാസത്തിനകം പൂ‍ര്‍ത്തിയാക്കും. 15 മാസത്തിനകം വലിയ മാറ്റങ്ങള്‍ കാണാനാകുമെന്നും എയര്‍ ഇന്ത്യ എക്സ്പ്ര്രസ് നവ്യക്തമാക്കുന്നു.

Previous articleമണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ; ശബരിമല നട ഇന്ന് തുറക്കും
Next articleനിമിഷപ്രിയക്ക് തിരിച്ചടി ; അപ്പീല്‍ യെമൻ സുപ്രീം കോടതി തളളി, ഹര്‍ജിയില്‍ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ നിര്‍ദേശം

Leave a Reply