Home ഇന്ത്യ നിമിഷപ്രിയക്ക് തിരിച്ചടി ; അപ്പീല്‍ യെമൻ സുപ്രീം കോടതി തളളി, ഹര്‍ജിയില്‍ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ...

നിമിഷപ്രിയക്ക് തിരിച്ചടി ; അപ്പീല്‍ യെമൻ സുപ്രീം കോടതി തളളി, ഹര്‍ജിയില്‍ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ നിര്‍ദേശം

432
0

ന്യൂഡല്‍ഹി : നിമിഷപ്രിയയ്ക്ക് തിരിച്ചടി. യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീല്‍ യെമൻ സുപ്രീം കോടതി തള്ളി. കേന്ദ്രം ഇക്കാര്യം ദില്ലി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച്‌ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു യെമൻ സുപ്രീം കോടതി. ഹര്‍ജിയില്‍ 7 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സര്‍ക്കാരിനെ അറിയിച്ചു. പാസ്പോര്‍ട്ട് അടക്കം രേഖകള്‍ കൈമാറാനും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഹര്‍ജി ദില്ലി ഹൈക്കോടതിയുടെ മുന്നിലെത്തിയത്. യെമനിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നും അതിനായുളള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും കാണിച്ച്‌ നിമിഷപ്രിയയുടെ അമ്മയാണ് ദില്ലി ഹൈക്കോടതിയെ ഹൈക്കോടതിയെ സമീപിച്ചത്.

ഇതില്‍ കേന്ദ്രത്തിന് നോട്ടീസടക്കം ദില്ലി ഹൈക്കോടതി നല്‍കുകയും വിഷയത്തില്‍ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് യെമനിലെ സുപ്രീം കോടതി ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അപ്പീല്‍ തള്ളിയെന്നുള്ള കാര്യം കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമൻ ജയിലില്‍ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ.

Previous articleഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് കൂട്ടാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്
Next articleകൃത്രിമബുദ്ധിയുമായി സംവദിക്കാൻ കേരളീയരെ പ്രാപ്തരാക്കുന്ന ഫ്ലാറ്റുഫോമിന് രൂപം നൽകി മാറ്റ് ജോർജ്

Leave a Reply