ദോഹ : യൂത്ത് ഫോറം ഖത്തര്‍ മലയാളി കൂട്ടായ്മകള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേള ‘എക്സ്പാര്‍ട്ട് 2023’ ന്റെ മാന്വല്‍ പ്രകാശനം ചെയ്തു. എക്സ്പാര്‍ട്ട് ആദ്യ എഡിഷനില്‍ മാറ്റുരക്കുന്ന ടീം മാനേജര്‍മാരുടെ സാനിദ്ധ്യത്തില്‍ യൂത്ത്ഫോറം പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ എസ്.എസ് മുസ്തഫ മാന്വല്‍ പ്രകാശനം നിര്‍വ്വഹിച്ചു. പ്രവാസി കലാകാരന്മാരുടെ സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കാനും പ്രതിഭകളെ കണ്ടെത്താനും എക്സ്പാര്‍ട്ടിന് കഴിയുമെന്നും കേവലമൊരു മത്സരമെന്നതിലുപരി ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും സഹോദര്യത്തിന്റെയും വേദിയായി എക്സ്പാര്‍ട്നെ മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സല്‍മാന്‍ അല്‍പറമ്ബില്‍ ആമുഖ പ്രഭാഷണം നടത്തി.
ജനറല്‍ കണ്‍വീനര്‍ ജസീം സി.കെ, കണ്‍വീനര്‍മാരായ റബീഅ് സമാന്‍, അലി അജ്മല്‍, ടീം മാനേജര്‍മാരായ ഷാനിബ് ശംസുദ്ധീൻ (ഫ്രണ്ട്സ് ഓഫ് സിറ്റി എക്സ്ചേഞ്ച്) മിന്‍ഹാസ് അബ്ദുട്ടി (അന്‍സാര്‍ അലുംനി അസോസിയേഷൻ) മുഹമ്മദ് ജാബിര്‍ (ശാന്തപുരം അല്‍ജാമിയ അലുംനി ഖത്തര്‍), സുബൈര്‍ കെ കെ (ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം), ഉമറുല്‍ ഫാറൂഖ് (ഖത്തര്‍ MEA അലുംനി അസോസിയേഷൻ), ഹസീബ് കെ.ടി (PSMO കോളേജ് അലുംനി അസോസിയേഷൻ ഖത്തര്‍), കൃഷ്ണനുണ്ണി (റിമെമ്ബറൻസ് തീയെറ്റര്‍ ഖത്തര്‍ ചാപ്റ്റര്‍), പ്രമോദ് ടി.കെ (ലാല്‍കെയര്‍സ് & മോഹൻലാല്‍ ഫാൻസ് ഓണ്‍ലൈൻ യൂണിറ്റ് ഖത്തര്‍), ശ്രീജിത്ത് ശ്രേയസ് (യുണീഖ് ഖത്തര്‍), നിയാസ് ടി.എം (അല ഖത്തര്‍), അനീഷ് എടവനക്കാട് (ഇമ ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
കമ്മറ്റിയംഗങ്ങളായ അഹമ്മദ് അന്‍വര്‍ നജീബ് താരി, മുഹ്സിന്‍ മുഹമ്മദ്, ഹബീബ് റഹ്മാന്‍, മുഹ്സിന്‍ കാപ്പാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവാസത്തിന്റെ തിരക്കുകള്‍ മൂലം മണ്ണടിഞ്ഞു കിടക്കുന്ന സര്‍ഗ്ഗശേഷികളെ ജീവിപ്പിക്കുകയാണ് എക്സ്പാര്‍ട്ട് 2023 കൊണ്ട് ലക്ഷ്യമിടുന്നത്. 2023 ഒക്ടോബര്‍ 5 മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള ദിവസങ്ങളില്‍ ഓഫ് സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി 15 ഓളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഖത്തര്‍ മലയാളികളുടെ വിവിധ കൂട്ടായ്മകളാണ് എക്സ്പാര്‍ട്ടില്‍ മാറ്റുരക്കുന്നത്.
ഷഫീക് അറക്കല്‍












