ദോഹ, പ്രശസ്ത സിനിമ സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ വിയോഗത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) അനുശോചിച്ചു. തിരുവല്ലയെ ചലച്ചിത്രലോകത്ത് പരിചയ പെടുത്തിയ കലാകാരനാണ് കെ. ജി. ജോര്‍ജ് എന്ന് ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ പറഞ്ഞു, തിരുവല്ലാ പബ്ലിക് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപെട്ടു പണം സമാഹരികുവാന്‍ നടത്തിയ കലാപരിപാടികള്‍ക്ക് പ്രമുഖ കലാകാരന്മാരെയും, ചലച്ചിത്ര താരങ്ങളെയും എത്തിക്കുന്നതില്‍ ജോര്‍ജ് മുന്‍കൈയെടുത്തത് ഫോട്ടപ്രസിഡന്റ്ജിജി ജോണ്‍ അധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു.ചടങ്ങില്‍ കുരുവിള കെ ജോര്‍ജ്, സജി പൂഴിക്കാലയില്‍, അനിഷ് ജോര്‍ജ് മാത്യു, റജി പി വര്‍ഗീസ്, ബ്ലൂമി വര്‍ഗിസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍സെക്രട്ടറി റജി കെ ബേബി സ്വാഗതവും തോമസ് കുര്യന്‍ നെടുംത്തറയില്‍ നന്ദിയും പറഞ്ഞു.
ഷഫീക് അറക്കല്‍












