Home ഗൾഫ് ശ്വേതാ മോഹൻ ലൈവ് ഇൻ ഖത്തര്‍ ; പോസ്റ്റര്‍ ലോഞ്ച് ചെയ്തു

ശ്വേതാ മോഹൻ ലൈവ് ഇൻ ഖത്തര്‍ ; പോസ്റ്റര്‍ ലോഞ്ച് ചെയ്തു

555
0

ദോഹ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഒക്ടോബര്‍ 6 ന് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് ആസ്പൈര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ സംഘടിപ്പിക്കുന്ന ട്യൂണ്‍സ് ഇൻ ഡ്യൂണ്‍സ് – ശ്വേതാ മോഹൻ ലൈവ് ഇൻ ഖത്തര്‍ വിത്ത് റിതുരാജ് ആൻഡ് ബെന്നറ്റ് ആൻഡ് ദി ബാൻഡ് സംഗീത പരിപാടിയുടെ പോസ്റ്റര്‍ ലോഞ്ച്ചെയ്തു. 98.6 റേഡിയോ മലയാളം സ്‌റ്റുഡിയോയില്‍ നടന്നചടങ്ങില്‍ ടൈറ്റില്‍ സ്പോണ്‍സറായ സ്കോഡ കാര്‍സ് മാര്‍ക്കറ്റിംഗ് മാനേജര്‍ മോഖ്ലെസ് മഹ്‌മൂദിക്ക് നല്‍കി ,അജ്‌പാക്ക് ചീഫ് പാട്രണ്‍ മുഹമ്മദ് ഷാനവാസ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചു .റേഡിയോ മലയാളം സിഇഒ അൻവര്‍ ഹുസൈൻ ,മാര്‍ക്കറ്റിംഗ് ഹെഡ് നൗഫല്‍ അബ്ദുല്‍ റഹ്മാൻ ,അജ്‌പാക് പ്രെസിഡെന്റ് ഷെഫി വൈശ്യനാടം ,സെക്രട്ടറി പ്രേമ ശരത് ,ഇവന്റ് സ്‌പോണ്‍സര്‍ഷിപ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മാളു ഗിരീഷ് ,അജ്‌പാക് എക്സിക്യൂട്ടീവ് അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.ദോഹ യിലെ സംഗീതാസ്വാദകര്‍ക്കു പുതിയ ഒരനുഭവമായിരിക്കും ആദ്യമായി ഫുള്‍ ബാൻഡുമായി എത്തുന്ന ശ്വേത മോഹനും ലിറ്റില്‍ സ്റ്റാര്‍ സിങ്ങര്‍ ഋതുരാജ്‌ഉം സംഗീത മാന്ത്രികൻ ബെന്നറ്റ് ആൻഡ് ദി ബാൻഡും ചേര്‍ന്ന് സമ്മാനിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു . ടിക്കറ്റ് QTICKET വെബ്സൈറ്റിലും ഹെന്നീസ് ഫ്രൈഡ് ചിക്കൻ ,റൊട്ടാന റെസ്റ്റാറെന്റ് ഔട്ട്ലെറ്റ് കളിലുമാണ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക.

ഷഫീക് അറക്കല്‍

Previous articleയൂത്ത് ഫോറം ഖത്തര്‍ ; എക്സ്പാര്‍ട്ട് 2023′ കലാമേളയുടെ മാന്വല്‍ പ്രകാശനം ചെയ്തു.
Next articleആന്റണി ബ്ലിങ്കനും എസ് ജയശങ്കറും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ സാധ്യതകൾ ചർച്ച ചെയ്തു

Leave a Reply