ദോഹ : ഇന്ത്യ ഖത്തര്‍ നയതന്ത്രബന്ധത്തിന്റെ അൻപതാം വാര്‍ഷികത്തിന്റെ ഭാഗമായി ബുധനാഴ്ച തോറും നടത്തുന്ന ‘ഐസിസി വെനെസ്‌ഡേ ഫിയസ്റ്റ’യില്‍ പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി ഡോ. സഹന ഭട്ടിന്റെ ‘നൃത്ത്യസൗരഭ’അരങ്ങേറി. ചടുലവും ലാസ്യവുമായ ചുവടുകളിലൂടെഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകരില്‍ എണ്ണം പറഞ്ഞ പേരിനുടമയായസഹന ഭട്ട് ആസ്വാദകരെ അഭൗമമായ തലത്തിലേക്കുകൂട്ടികൊണ്ട് പോയി.ഐ സി സി അശോകഹാളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു സ്വാഗതവും ഐസിസി ഫിനാൻസ് മേധാവി അര്‍ഷാദ് അലി നന്ദിയും പറഞ്ഞു.ഐസിസി സാംസ്കാരിക വിഭാഗം മേധാവി സുമ മഹേഷ് ഗൗഡ പരിപാടികള്‍ക്ക് ഏകോപനംനല്‍കി.
ഷഫീക് അറക്കല്‍












