Home ഇന്ത്യ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍വകലാശാല

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍വകലാശാല

329
0

കോഴിക്കോട് : മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍വകലാശാല. ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയാണ് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയതോടെ വിവാദം ഉടലെടുത്തിരിക്കയാണ്. സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സര്‍വകലാശാല പുറത്തിറക്കിയ നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് വിവാദ സര്‍ക്കുലര്‍ സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയത്.

സര്‍വകലാശാല പ്രവേശനത്തിനുള്ള ഓപ്പണ്‍ ഹൗസ് ഇന്നു കൂടി മാത്രമാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി ട്രെയിനില്‍ യാത്ര ചെയ്ത് എത്തിയ മലയാളി വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്. നിപ മാനദണ്ഡങ്ങള്‍ അനുസരിച്ചേ പരിശോധന നടത്താൻ സാധിക്കൂ. അതിനാല്‍, നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കില്ല.

സര്‍ക്കുലര്‍ വാര്‍ത്തയായതിന് പിന്നാലെ എംപിമാരായ ടി.എൻ പ്രതാപവനും വി. ശിവദാസനും വിഷയത്തില്‍ ഇടപെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ച കത്തില്‍ വിഷയത്തില്‍ ഇടപെടണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

Previous articleവര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നു ; 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിച്ച്‌ ഇന്ത്യ മുന്നണി
Next articleനിപ്പാ ; അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക

Leave a Reply