Home ഇന്ത്യ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നു ; 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിച്ച്‌ ഇന്ത്യ മുന്നണി

വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നു ; 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിച്ച്‌ ഇന്ത്യ മുന്നണി

319
0

ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ബിജെപി വക്താക്കളെന്ന നിലയില്‍ പെരുമാറുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയാണ് മുന്നണി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ അവതാരകരാണ്. ഇവരുടെ പേരുകളും മുന്നണി പുറത്തുവിട്ടിട്ടുണ്ട്. പട്ടികയില്‍ അര്‍ണാബ് ഗോസ്വാമിയും സുധിര്‍ ചൗധരിയും ഉള്‍പ്പെടുന്നു. ചാനലുകളില്‍ പക്ഷപാതപരമായി പെരുമാറുന്ന വാര്‍ത്ത അവതാരകരുടെ പട്ടിക തയാറാക്കാൻ ബുധനാഴ്ച ചേര്‍ന്ന ഇൻഡ്യ സഖ്യത്തിന്റെ ഏകോപന സമിതി തീരുമാനിച്ചിരുന്നു.

ഇതിനായി സഖ്യത്തിന്റെ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തി. പിന്നാലെയാണ് പട്ടിക പുറത്തുവിട്ടത്. പ്രസ്തുത അവതാരകരുടെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പ്രതിനിധികളെ അയയ്ക്കില്ലെന്നുമാണ് മുന്നണിയുടെ തീരുമാനം. കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പേരുകള്‍ പുറത്തുവിട്ടത്. അര്‍ണാബ് ഗോസ്വാമി, സുധിര്‍ ചൗധരി, അതിഥി ത്യാഗി, അമൻ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹൻ, അശോക് ശ്രീവാസ്തവ്, ഗൗരവ് സാവന്ത്, നവിക കുമാര്‍, ചിത്ര ത്രിപദി, പ്രാചി പരാശര്‍, റുബിക ലിയാഖത്, ശിവ് അരൂര്‍, സുശാന്ത് സിൻഹ എന്നിവരാണ് 14 മാധ്യമപ്രവര്‍ത്തകര്‍.

Previous articleഇനി എല്ലാ മാസവും വീട്ടമ്മമാരുടെ അക്കൗണ്ടില്‍ 1000 രൂപ ; പദ്ധതി ഉദ്‌ഘാടനം ചെയ്ത് സ്റ്റാലിൻ
Next articleമലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍വകലാശാല

Leave a Reply