Home ഗൾഫ് കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ വാര്‍ഷിക കണ്‍വൻഷന് പ്രരംഭം കുറിച്ചു

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ വാര്‍ഷിക കണ്‍വൻഷന് പ്രരംഭം കുറിച്ചു

312
0

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ എട്ടുനോമ്ബാചരണത്തോടനുബന്ധിച്ച്‌ ക്രമീകരിച്ചിരിക്കുന്ന വാര്‍ഷിക കണ്‍വൻഷനു തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ ക്രമീകരിച്ചിരിക്കുന്ന കണ്‍വൻഷന്റെ ഔപചാരികമായ ഉത്ഘാടനം ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ്ജ്‌ പാറക്കല്‍ നിര്‍വ്വഹിച്ചു. ഇടവക സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചൻ, റവ. ഫാ. കോശി വൈദ്യൻ, റവ. ഫാ. അജി ഏബ്രഹാം, റവ. ഫാ. ഗീവര്‍ഗീസ്‌ ജോണ്‍, ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍ , സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ കുരുവിള, ഭദ്രാസന കൗണ്‍സിലംഗം ദീപക്‌ അലക്സ്‌ പണിക്കര്‍, കണ്‍വൻഷൻ കണ്‍വീനര്‍ മാത്യു സഖറിയ, ജോയിന്റ്‌ കണ്‍വീനര്‍ ജിബു ജേക്കബ്‌ വര്‍ഗീസ്‌ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അബ്ബാസിയ സെന്റ്‌. ബസേലിയോസ്‌ ചാപ്പലില്‍ നടന്ന ആദ്യ ദിന കണ്‍വൻഷനില്‍, മലബാര്‍ ഭദ്രാസനത്തിലെ റവ. ഫാ. അജി ഏബ്രഹാം വചനശുശ്രൂഷ നടത്തി. സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഭൂമിയില്‍ ഉണ്ടാകണമെങ്കില്‍, വചനത്തില്‍ അടിസ്ഥാനമായ ദൈവ വിശാസവും പരിശുദ്ധാത്മാവിന്റെ നിറവും നമ്മളുടെ ജീവിതത്തില്‍ ഉണ്ടാകണമെന്ന്‌ അച്ചൻ ഉദ്ബോധിപ്പിച്ചു.

Previous articleമിഡിലീസ്റ്റിലെ പ്രമുഖ കമ്ബിനിയായ എന്‍.ബി.ടി.സി കോര്‍പ്പറേറ്റ് ഓഫീസില്‍ ഓണം ആഘോഷിച്ചു
Next articleസാരഥി കുവൈത്ത് ഓണാഘോഷവും ഗുരുദേവ ജയന്തിയും വിപുലമായി ആഘോഷിച്ചു

Leave a Reply