വാഷിംഗ്ടണ്‍ -ഫ്രാൻസിസ് മാര്‍പാപ്പ ബുധനാഴ്ച ഡാവൻപോര്‍ട്ടിലെ ബിഷപ്പ് തോമസ് സിങ്കുളയെ അയോവയിലെ ഡ്യൂബുക്കിലെ മെട്രോപൊളിറ്റൻ അതിരൂപതയെ നയിക്കാൻ നിയമിച്ചു.2023 ജൂലായ് 26-ന് വാഷിംഗ്ടണ്‍ ഡി.സി.യില്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ, കര്‍ദ്ദിനാള്‍ നിയുക്ത ക്രിസ്‌റ്റോഫ് പിയറിയാണ് നിയമനം പരസ്യമാക്കിയത്. 2017 മുതല്‍ തെക്കുകിഴക്കൻ അയോവയിലെ ഡാവൻപോര്‍ട്ട് രൂപതയെ നയിക്കുന്നത് 66 കാരനായ സിങ്കുലയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ ഒ. ജാക്കല്‍സ് ഏപ്രില്‍ 4-ന് സ്ഥാനമൊഴിഞ്ഞതുമുതല്‍ ഒരു അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററാണ് ഡ്യൂബുക്ക് അതിരൂപത നിയന്ത്രിക്കുന്നത്. ജാക്കല്‍സ് 10 വര്‍ഷം അതിരൂപതയെ നയിച്ചു..അയോവ സംസ്ഥാനത്ത് 17,403 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഡബുക് അതിരൂപതയില്‍ ആകെ ജനസംഖ്യ 1,017,175 ആണ്, അതില്‍ 185,260 പേര്‍ കത്തോലിക്കരാണ്.
അയോവയിലെ മൗണ്ട് വെര്‍നണില്‍ ജനിച്ച സിങ്കുല ഗണിതശാസ്ത്രത്തിലും സാമ്ബത്തിക ശാസ്ത്രത്തിലും ബിസിനസ്സിലും ബിരുദം നേടി. അയോവയിലെ അയോവ സിറ്റിയിലെ അയോവ സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം നിയമ ബിരുദവും നേടി. വര്‍ഷങ്ങളോളം സിവില്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷം സെമിനാരിയില്‍ പ്രവേശിച്ച അദ്ദേഹം 1990-ല്‍ 33-ആം വയസ്സില്‍ ഡ്യൂബുക്ക് അതിരൂപതയുടെ വൈദികനായി അഭിഷിക്തനായി.1998-ല്‍, കാനഡയിലെ ഒട്ടാവയിലുള്ള സെന്റ് പോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനോൻ നിയമത്തില്‍ സിങ്കുലയ്ക്ക് ലൈസൻസ് ലഭിച്ചു.മെട്രോപൊളിറ്റൻ ട്രൈബ്യൂണലില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഡബൂക്കിലെ വിവിധ ഇടവകകളില്‍ അസോസിയേറ്റ് പാസ്റ്ററായും പാസ്റ്ററായും സേവനമനുഷ്ഠിച്ചു.
2000-2010 കാലഘട്ടത്തില്‍ അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായ സിങ്കുള, അയോവയിലെ സീഡാര്‍ റാപ്പിഡ്‌സ് മേഖലയുടെ എപ്പിസ്‌കോപ്പല്‍ വികാരിയായും വൈദിക സൂപ്പര്‍വൈസറായും രണ്ട് വര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു 2014-ല്‍ ആരംഭിച്ച് ഡബുക്കിലെ സെന്റ് പയസ് പത്താം സെമിനാരിയുടെ റെക്ടറായിരുന്ന അദ്ദേഹം ഡാവൻപോര്‍ട്ടിലെ ഒമ്ബതാമത്തെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുകയും 2017 ജൂണ്‍ 22-ന് ചുമതലയേറ്റെടുക്കുകയും ചെയ്തു.
പി പി ചെറിയാൻ











