Home അമേരിക്ക മണിപ്പൂരില്‍ നടക്കുന്ന അക്രമം ; ഡാളസില്‍ പ്രതിഷേധം ഇരമ്ബി

മണിപ്പൂരില്‍ നടക്കുന്ന അക്രമം ; ഡാളസില്‍ പ്രതിഷേധം ഇരമ്ബി

250
0

ഡാളസ് : മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമ പ്രവര്‍ത്തനെതിരെയും”പ്രത്യേകിച്ച്‌ കുക്കി-സോ ന്യൂനപക്ഷങ്ങള്‍ക്കു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും ഡാളസില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ജൂലൈ 29 നു ശനിയാഴ്ച രാവിലെ 10 മണിക് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഒക്ലഹോമ തുട്ങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.പ്ലാക്കാര്‍ഡുകളും,ഇന്ത്യൻ അമേരിക്കൻ ദേശീയ പതാകകളും കൈകളിലേന്തി ഗാന്ധി പ്രതിമക് സമീപം അണിനിരന്നതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു.

ജോസഫ് ലാല്‍റിൻമാവിയ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഡോ ഇമ്മാനുവേല്‍ പ്രാരംഭ പ്രാത്ഥന നടത്തി. തുടര്‍ന്നു ഹോള്‍ഖോസി ടൗതാങ് – കുക്കി ഇന്നി പ്രസിഡന്റ്, ഫ്ലോറൻസ് ലോ – നോര്‍ത്ത് അമേരിക്കൻ മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷൻ,’ലിഡിയ ടോംബിംഗ് ഖുപ്‌ടോംഗ്,ഡാനിയേല്‍ മുട്ട്യാല ( ക്രിസ്ത്യൻ കമ്മ്യൂണിറ്റി), അബ്ദുള്‍ ഗഫാര്‍ – ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗണ്‍സില്‍, സജി ഗോപാല്‍ – തെലങ്കാന വിദ്യാവന്തുല വേദിക- വടക്കേ അമേരിക്ക, ഹെറികുമാര്‍ – പെരിയാര്‍ അംബേക്കര്‍ സ്റ്റഡി സര്‍ഡില്‍,മാര്‍ട്ടിൻ പേടത്തിക്രിസ്ത്യൻ കമ്മ്യൂണിറ്റി) അതുല്‍ ഷിൻഡെ – അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് അസോസിയേഷൻ ഓഫ് ടെക്സസ്,ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓര്‍ഗനൈസേഷൻസ്’, വിജയലക്ഷ്മി നാടാര്‍,പാസ്റ്റര്‍ വില്‍സണ്‍,റവ റജീവ്‌ സുഗു (,സി ആസ് ഐ കോണ്‍ഗ്രിഗേഷൻ ഡാളസ്) , സാം മാത്യു( ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് ടെക്സാസ്) വര്ഗീസ് ജോണ്‍(തമ്ബി) ( ഓവര്സീസ് ഇന്ത്യൻ കള്‍ചറല്‍ കോണ്‍ഗ്രസ്) തുടങ്ങി നിരവധി പേര്‍ മണിപ്പൂരില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെ കുറിച്ചുള്ള നേര്‍ ചിത്രം വരച്ചുകാട്ടി.

ഇന്ത്യൻ കോയലിഷനില്‍ ഉള്‍പ്പെട്ട ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗണ്‍സില്‍, നോര്‍ത്ത് അമേരിക്കൻ മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷൻ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓര്‍ഗനൈസേഷൻസ്, പെരിയാര്‍ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ – അമേരിക്ക, തെലങ്കാന വിദ്യാവന്തുല വേദിക – വടക്കേ അമേരിക്ക തുടെങ്ങിയ സംഘടനകളാണ് സമാധാനപരമായ പ്രകടനത്തിന് നേത്ര്വത്വം നല്‍കിയത് . കേരളം കമ്യൂണിറ്റിയ പ്രധിനിധികരിച്ചു രാജൻ ഐസക് (കേരള അസോസിയേഷൻ ഓഫ് ഡാളസ്), രാജു തരകൻ(ചീഫ് എഡിറ്റര്‍, എക്സ്പ്രസ്സ് ഹെറാള്‍ഡ്), റോയ് തോമസ്,പാസ്റ്റര്‍ മാത്യു സാമുവേല്‍,തോമസ് ജേക്കബ്, തുടങ്ങിയവരും പ്രകടനത്തില്‍ പങ്കെടുത്തു.

പി പി ചെറിയാൻ

Previous articleഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് യു.എസ് ചിപ്പ് മേക്കര്‍ എഎംഡി
Next articleഡ്യൂബുക്ക് അതിരൂപത ബിഷപ്പായി തോമസ് സിങ്കുളയെ മാര്‍പാപ്പ നിയമിച്ചു

Leave a Reply