ദോഹ : ഇന്ത്യൻ ഫര്‍മസിസ്റ്റ അസോസിയേഷൻ ഖത്തര്‍ (ഐപാക് )നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്ബയിന്റെ ഭാഗമായി വിവിധ പരിപാടികളും മത്സരങ്ങളുംനടത്തി. ഖത്തറിലെ വിവിധ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായിചിത്ര രചനാ മത്സരം ,ലഘുലേഖ വിതരണംതുടങ്ങിയ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു .ലഹരിക്കടത്ത് തടയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ ഫര്‍മസിസ്റ്റ അസോസിയേഷൻ ഖത്തര്‍ നടത്തുന്ന പരിപാടികള്‍ സമൂഹത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും, ഇതിലൂടെ ലഹരിയുടെ ലഭ്യത കുറഞ്ഞുവരുമെന്നും ഐ സി ബി എഫ് അഡ്വൈസറി ബോഡ് ചെയര്‍മാൻ എസ് എം എ ബഷീര്‍ പറഞ്ഞു.ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ചിത്ര രചനാ മത്സര വിജയികളെ പ്രശസ്ത കാര്‍ട്ടൂസിസ്റ്റ കെ വി എം ഉണ്ണി (മാതൃഭൂമി ) പ്രഖ്യാപിച്ചു.
3 മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികളുടെ കളറിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നിഹാൻ ഷാനവാസും രണ്ടാം സ്ഥാനം ഷദലിൻ ശിഹാബും മൂന്നാം സ്ഥാനം ഇഷ ഷെറീഷ് അബ്ദുറഹ്മാനും കരസ്ഥമാക്കി. 7 വയസ്സ് മുതല്‍ 11 വയസ്സ് വരെ ഉള്ള ചിത്ര രചന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷയാൻ ശനീബും രണ്ടാം സ്ഥാനം ഷനും ഷെഫിനും മൂന്നാം സ്ഥാനം ദ്രുവ് പ്രസാദുംനേടി.
12 മുതല്‍ 18 വരെ ഉള്ള പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം ഷെസ ഷാനവാസും രണ്ടാം സ്ഥാനം ഹയ മെഹ്സിൻ മൻസൂറും മൂന്നാം സ്ഥാനം പൂജിത സെന്തിലും കരസ്ഥമാക്കി. പരിപാടികള്‍ക്ക് സഫീര്‍ വയനാട് , പ്രസാദ് , സുലൈമാൻ അസ്‌കര്‍ തളങ്കര , അബ്ദുല്‍ റഹിമാൻ എരിയാല്‍ , ഹനീഫ് പേരാല്‍ , അമീര്‍ അലി , സമീര്‍ കെ ഐ ,ഷാനവാസ് , അല്‍ത്താഫ് , അക്‌ബര്‍ വാഴക്കാട് , സജീര്‍ , ജാഫര്‍ വക്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
ഷഫീക് അറക്കല്‍














