ചെന്നൈ : വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റും. വെള്ള- നീല കളര്‍ കോഡ് മാറ്റി ഓറഞ്ച് – ഗ്രേ കളറാക്കുമെന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്രെയിനുകളുടെ നിര്‍മാണം നടക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി സന്ദര്‍ശിച്ച ശേഷമായിരിക്കും തീരുമാനമുണ്ടാകുക. ഇനി സര്‍വീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകള്‍ക്കാകും പുതിയ നിറം ലഭ്യമാകുന്നത്. രാജ്യത്താകെ 26 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. നിറംമാറ്റുന്നതിനുള്ള കാരണം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. പൊടിപിടിച്ച് വേഗം മുഷിയുന്നതിനാല്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് നിറം മാറ്റുന്നതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.













