കോട്ടയം: പഴം – പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ ലഹരിമരുന്നായ ബ്രൗണ്‍ഷുഗര്‍ വില്‍പന നടത്തുകയായിരുന്ന അസം സോണിപൂര്‍ പഞ്ച്മൈല്‍ ബസാര്‍ സ്വദേശി രാജികുള്‍ അലം (33) നീലിമംഗലത്തു നിന്ന് എക്സൈസ് പിടിയിലായി. എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് രാജികുള്‍ പിടിയിലായത്. 5 വര്‍ഷത്തിലധികമായി കേരളത്തിലുള്ള രാജികുള്‍ കോളജ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്തിവരികയായിരുന്നു. ഒരാഴ്ച നീണ്ട നീക്കത്തിനൊടുവിലാണ് 4 ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി സംഘത്തിന്റെ വലയിലായത്. 100 മില്ലി ഗ്രാമിന് 5000 രൂപയെന്ന നിരക്കിലാണു വില്‍പന നടത്തിയിരുന്നത്.എക്സൈസ് സംഘത്തെ കണ്ട് കടന്നുകളയാൻ ശ്രമിച്ച രാജികുളിന്റെ പക്കല്‍ നിന്ന് 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ നിറച്ച നിലയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്.
സ്പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ കമ്മിഷണര്‍ സ്‌ക്വാഡിലെ അസി.എക്സൈസ് ഇൻസ്പെക്ടര്‍ ഫിലിപ് തോമസ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫിസര്‍ രഞ്ജിത്ത് കെ.നന്ദ്യാട്ട്, കോട്ടയം എക്സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എൻ.വിനോദ്, അനു വി.ഗോപിനാഥ്, ജി.അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എസ്.നിമേഷ്, കെ.വി.പ്രശോഭ്, ശ്യാം ശശിധരൻ, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ വി.വിജയരശ്മി എന്നിവര്‍ ചേര്‍ന്നാണ് രാജികുളിനെ പിടികൂടിയത്.












