Home ഇന്ത്യ മണിപ്പൂരിലെത്തി രാഹുല്‍ ഗാന്ധി ; ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിക്കും

മണിപ്പൂരിലെത്തി രാഹുല്‍ ഗാന്ധി ; ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിക്കും

261
0

ഡല്‍ഹി : സംഘര്‍ഷ ഭരിതമായ മണിപ്പൂരിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിക്കും. കലാപ ബാധിത പ്രദേശങ്ങളായ ചുരാചന്ദ്പൂര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. ദുരിതാശ്വാസ ക്യാമ്ബുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ജനപ്രതിനിധികളുമായും സംവദിക്കും. പിന്നാലെ ഇംഫാലിലെയും കലാപബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്ബുകളും രാഹുല്‍ സന്ദര്‍ശിക്കും.

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനം. മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും, കാര്യങ്ങള്‍ വഷളാക്കാന്‍ പോകുന്നുവെന്ന ബി.ജെ.പി പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. വിദ്വേഷത്തെ തോല്‍പ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Previous articleകാനഡയിൽ മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമുള്ള പുതിയ ആശയങ്ങളുമായി നയാഗ്രാ മലയാളീ അസ്സോസിയേഷൻ
Next articleഡാളസ്‌: സ്റ്റാൻലി ഇടയാടിയിൽ

Leave a Reply