മലയാളത്തിലെ മുപ്പതോളം നിത്യഹരിത ഗാനങ്ങളെ കോർത്തിണക്കി Qayyal നേതൃത്വം ഒരുക്കിയ സംഗീത നിശ ഏറെ മനോഹരമായി. പ്രദീപ് പിള്ളയുടെയും ആഷിഖ് മാഹിയുടെയും നേതൃത്വത്തിൽ നടന്ന ഗാനങ്ങളുടെ തെരെഞ്ഞടുപ്പും ദൃശ്യാവിഷ്കാരവും പരിപാടിയുടെ വിജയത്തിന് അടിസ്ഥാനമായി. നാട്ടിൽ നിന്നെത്തിയ പ്രശസ്ത ഗായകൻ അഭിജിത്ത് കൊല്ലത്തോടൊപ്പം ഗാനങ്ങൾ ആലപിച്ചത്, ഖത്തർ വളർത്തിയെടുത്ത ഗായകരെന്നതും എടുത്ത് പറയേണ്ടതാണ്. ഓസ്കസ്ട്ര ടീമിന്റെ പ്രെഫഷണൽ പ്രകടനം വളരെയേറെ ആകർഷണീയമായി.
ഭാഷാ ശുദ്ധിയോടെയും അനുഗ്രഹീത ശബ്ദത്തോടെയും പ്രശസ്തനായ ഹസനുൽ ബന്നയുടെ അവതരണം ഏറെ ഹൃദ്യവും ദോഹയുടെ പഴയ കാല സാംസ്കാരിക പ്രതലത്തേയും അടയാളപ്പെടുത്തി. പ്രത്യേകം പരാമർശം നടത്തേണ്ടത്, പഴയ തലമുറ പാട്ടുകൾ തന്മയത്തോടെ അവതരിപ്പിച്ചപ്പോൾ പുതുതലമുറയും യുവ തലമുറയും പരിപാടി ആദ്യാന്ത്യം ആസ്വദിച്ചു കൂടെ നിന്നുവെന്നതാണ്. ഇത് മനസ്സിലാക്കി തരുന്നത്, ആധുനിക പാട്ടുകളെപ്പോലെ ഹൃദ്യമായി യുവതലമുറയും നിത്യഹരിത ഗാനങ്ങളുടെ ആസ്വാദകരാണെന്നതാണ്. സീനിയർ നേതാക്കളായ ജോപ്പച്ചൻ , ഗ്രാന്റ് മാൾ അശ്റഫ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, മുസ്തഫ ഏലത്തൂർ എന്നിവരടക്കം പാടിയതും സദസ്സ് ഏറ്റെടുത്തു. അബ്ദുൽ റഊഫ് കൊണ്ടോട്ടി.












