വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ വൻ നിക്ഷേപം നടത്താൻ ഒരുങ്ങി ആമസോണും ഗൂഗിളും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. 2030 ഓടെ ആമാസോണ്‍ 26 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് നടത്തുക. ഒപ്പം ഗൂഗിള്‍ 10 ബില്യണ്‍ ഡോളറും രാജ്യത്ത് നിക്ഷേപിക്കും. പ്രധാനമന്ത്രി യുഎസില്‍ വിവിധ കമ്ബനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആമസോണ്‍ സിഇഒ ആൻഡി ജാസി. ഇന്ത്യൻ വംശജനായി ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരും ഇതില്‍ പ്രമുഖരാണ്. പ്രധാനമന്ത്രിയുമായി ചര്‍ച്ച ക്രിയാത്മകമായിരുന്നു. ഇ-കൊമേഴ്സ് കമ്ബനിയായ ആമസോണ്‍ 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. ആമസോണ്‍ രാജ്യത്തെ സ്റ്റാര്‍ട്ടുപ്പുകളെ പിന്തുണയ്‌ക്കും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ചെറുകിട ബിസിനസ് ശാക്തീകരണം തുടങ്ങിയവ ഉറപ്പാക്കുമെന്നും ആമസോണ്‍ സിഇഒ ആന്റി ജാസി ട്വിറ്ററില്‍ കുറിച്ചു.
2030 ഓടെ ഇന്ത്യയില്‍ 12 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് 26 ബില്യണ്‍ കൂടി നിക്ഷേപിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതൊടെ ആമസോണ്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വംശജനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായി സംസാരിക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ട് സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിള്‍ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് സുന്ദര്‍ പിച്ചൈ അറിയിച്ചു. ഗൂഗിള്‍ ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ഫണ്ടിലാകും 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുക. ആര്‍ട്ടിഫ്യഷ്യല്‍ ഇന്റലിജൻസ്, ഡിജിറ്റല്‍ ഇന്ത്യ, ക്വാണ്ടം കംമ്ബ്യൂട്ടിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപവും സഹകരണവും പ്രധാന ചര്‍ച്ചാ വിഷയമായി.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം. സുന്ദര്‍ പിച്ചൈയെ കൂടാതെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാൻ, എഎംഡി സിഇഒ ലിസ സു എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.











