Home ഗൾഫ് പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം ; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്.

പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം ; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്.

27
0

റിയാദ്: പ്രവാസികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പറക്കാം. ദമാമില്‍ നിന്ന് റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വിമാന സര്‍വീസുകളായി. റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ടു സര്‍വീസുകള്‍ വീതവും മദീനയിലേക്ക് ഒരു സര്‍വീസുമാണ് ആരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം. എയര്‍ അറേബ്യ ഗ്രൂപ്പ്, നെസ്മ ഗ്രൂപ്പ്, കുന്‍ ഹോള്‍ഡിങ് എന്നിവയുടെ സംയുക്ത സംരംഭത്തിനാണ് പുതിയ വിമാനക്കമ്പനി നടത്താനുള്ള അനുമതി ലഭിച്ചത്. എയര്‍ അറേബ്യയുടെ മാതൃകയിലുള്ള ബജറ്റ് സര്‍വീസില്‍ 174 സീറ്റുള്ള എയര്‍ബസ് എ320 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

Previous articleയൂ​ത്ത് ഫ്ര​ണ്ട് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ വ​ടം​വ​ലി മ​ത്സ​രം
Next articleകൈപ്പുഴ: ചിറയില്‍ അന്നമ്മ ജോസഫ്

Leave a Reply