Home ഇന്ത്യ യൂ​ത്ത് ഫ്ര​ണ്ട് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ വ​ടം​വ​ലി മ​ത്സ​രം

യൂ​ത്ത് ഫ്ര​ണ്ട് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ വ​ടം​വ​ലി മ​ത്സ​രം

13
0

ക​ടു​ത്തു​രു​ത്തി: യൂ​ത്ത് ഫ്ര​ണ്ട് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ വ​ടം​വ​ലി മ​ത്സ​രം 27ന് ​ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ക്കും. യു​വ​ത​ല​മു​റ​യെ കാ​ര്‍​ന്നു​തി​ന്നു​ന്ന ല​ഹ​രി മ​രു​ന്നി​നെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​വു​മാ​യി, കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തൂ​ഫാ​ന്‍ ദി ​നാ​ര്‍​ക്കോ ഹ​ണ്ട് ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് യൂ​ത്ത്ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം പോ​രാ​ട്ടം 2026 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് മൈ​താ​ന​ത്താ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ക​ടു​ത്തു​രു​ത്തി പ്ര​സ് ക്ല​ബ്ബി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള അ​ന്പ​തി​ല​ധി​കം ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ജേ​താ​ക്ക​ള്‍​ക്ക് 44,000 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ര​ണ്ട്, മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് 33,000, 22,000, 11,000 രൂ​പ​യും എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 16 സ​മ്മാ​ന​ങ്ങ​ളാ​ണ് മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ല്‍​കു​ന്ന​ത്. കോ​ട്ട​യം ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്‌​മോ​ന്‍ മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ് വെ​ട്ടി​ക്ക​ത്ത​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍​മ​രി​യ ജോ​ര്‍​ജ്, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, കെ.​വി. ക​ണ്ണ​ന്‍, ജോ​ണ്‍​സ് ജോ​ര്‍​ജ് കു​ന്ന​പ്പി​ള്ളി​ല്‍, തോ​മ​സ് ക​ണ്ണ​ന്ത​റ, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Previous articleഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം.
Next articleപ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം ; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്.

Leave a Reply