Home ഇന്ത്യ കെഎസ്‌ആര്‍ടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച്‌ 20 പേര്‍ക്ക് പരുക്ക്

കെഎസ്‌ആര്‍ടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച്‌ 20 പേര്‍ക്ക് പരുക്ക്

303
0

കൊട്ടാരക്കര കുളക്കടയില്‍ കെഎസ്‌ആര്‍ടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ 20ഓളം പേര്‍ക്ക് പരുക്ക്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്‌ആര്‍ടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിക്ക് അപ്പ് ഡ്രൈവറായ തൃശൂര്‍ സ്വദേശി ശരണ്‍ (30 വയസ്സ്), എസ്‌ആര്‍ടിസിയിലെ യാത്രക്കാരനായ കിളിമാനൂര്‍ സ്വദേശി ബാലൻ പിള്ള, (52 വയസ്സ് ) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ്
കെഎസ്‌ആര്‍ടിസി ബസ് കൂട്ടിയിടിച്ചത്.

Previous articleഇന്ത്യ-യുഎസ് ബന്ധത്തിന്റെ പുതിയതും അഭിമാനകരവുമായ യാത്ര ആരംഭിച്ചതായി മോദി
Next articleഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ ആമസോണും ഗൂഗിളും; ഓരോ വര്‍ഷവും ഒരു ലക്ഷം തൊഴില്‍

Leave a Reply