നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം. 17.17 മീറ്ററാണ് മൻപ്രീത് എറിഞ്ഞത്. 16.32 മീറ്ററിൽ തുടങ്ങിയ മൻപ്രീത് നാലാം ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു ശ്രമം പാഴായി. അത്ലറ്റിക്സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. വനിതകളുടെ പതിനായിരം മീറ്ററിൽ സീമ വെങ്കലവും 400 മീറ്റർ മിക്സഡ് റിലേ ടീം വെള്ളിയും നേടിയിരുന്നു. 19.40 മീറ്റർ എറിഞ്ഞ ചൈനയുടെ ജിയാൻയുവാൻ സോംഗ് സ്വർണവും 18.14 മീറ്റർ എറിഞ്ഞ ലിൻ റു ഷാങ് വെള്ളിയും നേടി. മലയാളി താരം കൃഷ്ണ ജയശങ്കർ മേനോന് 16.57 മീറ്റർ എറിഞ്ഞ് അഞ്ചാമതായി. ആദ്യ ശ്രമത്തിൽ തന്നെ ഈ ദൂരം കണ്ടെത്തിയ കൃഷ്ണയ്ക്ക് പിന്നീട് മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല.














