Home അമേരിക്ക ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സീ​നി​യേ​ഴ്സ് വിംഗ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു

ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സീ​നി​യേ​ഴ്സ് വിംഗ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു

15
0

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സീ​നി​യേ​ഴ്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ പി​ക്നി​ക് മി​സൗ​റി സി​റ്റി​യി​ലെ കി​റ്റീ ഹോ​ളോ പാ​ർ​ക്ക് പ​വി​ലി​യ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് പ​ങ്കെ​ടു​ത്തു. ആ​ന്‍റ​ണി തോ​മ​സ് സ്വാ​ഗ​തം അ​റി​യി​ച്ചു. കോ​ർ​ട്ട് റോ​യ്സ് എ​സ് മു​ഖ്യ സ​ന്ദേ​ശ​വും ചി​രാ​ഗ് ഗൗ​തം അ​തി​ഥി പ്ര​സം​ഗ​വും ന​ട​ത്തി, നാ​ട​ൻ പാ​ട്ടു​ക​ൾ, ക്വി​സ് ചോ​ദ്യം, ഗെ​യിം​സ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ലോ​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി പ്രൊ​ജ​ക്റ്റു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി കേ​ക്ക് മു​റി​ച്ചു. സെന്‍റ് ജോ​ർ​ജ്, സെ​ന്‍റ് മേ​രീ​സ്, സെന്‍റ് തോ​മ​സ് ഗ്രൂ​പ്പു​ക​ൾ യ​ഥാ​ക്ര​മം അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ. ​ജോ​ൺ പി. ​തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഫി​ലി​പ്പ് ചെ​റി​യാ​ൻ, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ചെ​റി​യാ​ൻ തോ​മ​സ്, ജോ​സ​ഫ് മ​ത്താ​യി (ഉ​മ്മ​ച്ച​ൻ), അ​ഡ്വ. റോ​യി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഷാ​ജി വ​ർ​ഗീ​സ്, ട്ര​സ്റ്റി ജോ​ർ​ജ് വ​ർ​ഗീ​സ്, കോ-​ട്ര​സ്റ്റി ജോ​ർ​ജ്ജ് പോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം എ​ല്ലാ​വ​രും പി​രി​ഞ്ഞു.

Previous articleഓണം ബമ്പറിൽ ബമ്പറടിച്ച് ലോട്ടറി വകുപ്പ്; 90 ലക്ഷം ടിക്കറ്റുകൾ വിറ്റു
Next articleസീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 96-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ​ബോ​ണി​ൽ

Leave a Reply