Home ഗൾഫ് നീറ്റ് ; ഉന്നത വിജയം കരസ്ഥമാക്കി ദിയാ സൈനബ്

നീറ്റ് ; ഉന്നത വിജയം കരസ്ഥമാക്കി ദിയാ സൈനബ്

289
0

അബുദാബി : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി അൽ ഐനിൽ നിന്നുള്ള വിദ്യാർത്ഥിനി ദിയാ സൈനബ്. 720ൽ 695 മാർക്കാണ് ദിയ കരസ്ഥമാക്കിയത്. അൽ ഐൻ മൃഗശാലയിൽ എൻജിനിയർ ആയ ഷാജിത് എ ടി യുടെയും സ്വകാര്യ സ്ഥാപനത്തിൽ എൻജിനിയറായ ജംഷീല എൻ വിയുടെയും മകളായ ദിയ, അൽ ഐൻ അവർ ഓൺ ഇംഗ്ലിംഷ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം കോഴിക്കോട്ടെ ഡോപ അക്കാദമിയിൽ നിന്നാണ് എൻട്രൻസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.

ഷെയ്ഖ ഫാതിമ എക്സലൻസ് അവാർഡ്, ദുബായി ഇന്ത്യൻ കോൺസുലേറ്റിൻ്റെ ശാസ്ത്ര പ്രതിഭ അവാർഡ്, അബുദാബി ടി വിയുടെ മികച്ച സയൻസ് പ്രൊജക്ടിനുള്ള റവാദ് അൽ എസതിദാമ അവാർഡ് എന്നിവ നേടിയിട്ടുള്ള ദിയ, നിരവധി ക്വിസ്, പ്രസംഗ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. അബുദാബി സ്പോർട്സ് കൗൺസിൽ ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻ ടീമം​ഗമായ ദിയ റിയൽ മാഡ്രിഡ് ക്ലബിൽ കായിക പരിശീലനം നേടിയിട്ടുണ്ട്. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ, അൽ ഐൻ മലയാളി സമാജം, താരാട്ട് തുടങ്ങിയ സംഘടനകളുടെ കലാവേദികളിലും നിറസാന്നിധ്യമായിരുന്ന ദിയ അൽ ഐൻ മലയാളി സമാജം ബാലവേദിയുടെ മുൻ അധ്യക്ഷയുമായിരുന്നു.

Previous articleയുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
Next articleപാതകൾ തെളിഞ്ഞു ; അയ്‌മനത്തിന്‌ 
ഇനി പുതിയ വേഗം

Leave a Reply