Home ഇന്ത്യ വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ​​​മ്മ​​​യു​​​ടെ 116-ാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്ക് തു​​​ട​​​ക്കം

വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ​​​മ്മ​​​യു​​​ടെ 116-ാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്ക് തു​​​ട​​​ക്കം

54
0

കു​​​ട​​​മാ​​​ളൂ​​​ർ: വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ​​​മ്മ​​​യു​​​ടെ 116-ാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്ക് അ​​​ൽ​​​ഫോ​​​ൻ​​​സാ ഭ​​​വ​​​നി​​​ൽ തു​​​ട​​​ക്കം. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ല്‍ഫോ​​​ന്‍സ ജ​​​ന്മ​​​ഗൃ​​​ഹ​​​ത്തി​​​ല്‍ കു​​​ട​​​മാ​​​ളൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് മേ​​​ജ​​​ര്‍ ആ​​​ര്‍ക്കി​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ ആ​​​ര്‍ച്ച്പ്രീ​​​സ്റ്റ് ഫാ. ​​​ഡോ. ജോ​​​ര്‍ജ് മം​​​ഗ​​​ല​​​ത്തി​​​ല്‍ കൊ​​​ടി​​​യേ​​​റ്റി. 19 വ​​​രെ​​​യാ​​​ണ് ആ​​​ഘോ​​​ഷം. എ​​​ല്ലാ ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​രം 4.30നു ​​​വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന. ഇ​​​ന്നു ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും. നാ​​​ളെ ഫാ. ​​​ജി​​​നു മാ​​​ന്തി​​​യി​​​ല്‍, 13ന് ​​​ഫാ. തോ​​​മ​​​സ് കാ​​​ഞ്ഞി​​​ര​​​ക്കോ​​​ണം, 14ന് ​​​ഫാ. ഫി​​​ലി​​​പ് ത​​​യ്യി​​​ല്‍, 15ന് ​​​കു​​​ട​​​മാ​​​ളൂ​​​ര്‍ ഇ​​​ട​​​വ​​​ക​​​ക്കാ​​​രാ​​​യ വൈ​​​ദി​​​ക​​​ര്‍, 16ന് ​​​ഫാ. ടോ​​​മി കാ​​​ട്ടാ​​​മ്പ​​​ള്ളി, 17ന് ​​​ഫാ. ജോ​​​സ​​​ഫ് മു​​​ട്ട​​​ത്തു​​​പാ​​​ടം, 19ന് ​​​ഫാ. ജോ​​​സ​​​ഫ് വ​​​ട്ട​​​പ്പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​സി​​​ജോ ചേ​​​ന്നാ​​​ട് എ​​​ന്നി​​​വ​​​ര്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ്ക്ക് കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും. 19ന് ​​​വൈ​​​കു​​​ന്നേ​​​രം 4.30ന്‍റെ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം തി​​​രു​​​നാ​​​ള്‍ പ്ര​​​ദ​​​ക്ഷി​​​ണം. തു​​​ട​​​ര്‍ന്ന് കൊ​​​ടി​​​യി​​​റ​​​ക്ക്, നേ​​​ര്‍ച്ച വി​​​ത​​​ര​​​ണം എ​​​ന്നി​​​വ ന​​​ട​​​ക്കും. സെ​​​ന്‍റ് മേ​​​രീ​​​സ് മേ​​​ജ​​​ര്‍ ആ​​​ര്‍ക്കി​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ പാരീഷ് ആ​​​ര്‍ച്ച്പ്രീ​​​സ്റ്റ് ഫാ. ​​​ഡോ. ജോ​​​ര്‍ജ് മം​​​ഗ​​​ല​​​ത്തി​​​ല്‍, സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ലി​​​റ്റി, പ്രൊ​​​വി​​​ന്‍ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ സി​​​സ്റ്റ​​​ര്‍ ബ്രി​​​ജി, അ​​​ല്‍ഫോ​​​ന്‍സ ഭ​​​വ​​​ന്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ സി​​​സ്റ്റ​​​ര്‍ എ​​​ലൈ​​​സ് മേ​​​രി, ഫാ. ​​​തോ​​​മ​​​സ് പാ​​​റ​​​ത്തോ​​​ട്ടാ​​​ല്‍, റോ​​​യി സേ​​​വ്യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കും.

Previous articleവെ​​​ള്ള​​​പ്പൊ​​​ക്കം: ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശം
Next articleഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വ​ലി​യ പെ​രു​ന്നാ​ൾ

Leave a Reply