ന്യൂയോർക്ക്: അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മത്സരശേഷം വിജയികൾക്ക് നൽകുന്ന ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക. 1966-ൽ എലിസബത്ത് രാജ്ഞിയും, 1982-ൽ സ്പെയിനിലെ കാർലോസ് രാജാവും ട്രോഫി കൈമാറിയതുപോലെ, രാഷ്ട്രത്തലവൻ ട്രോഫി സമ്മാനിക്കുന്ന പാരമ്പര്യം ഇത്തവണയും ആവർത്തിക്കുകയാണ്. ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും ട്രംപ് പങ്കെടുക്കും.
Home അമേരിക്ക ലോകകപ്പ് ഫൈനൽ കാണാൻ ട്രംപ് എത്തും, ട്രോഫി സമ്മാനിക്കുക ഫിഫ പ്രസിഡന്റിനൊപ്പം











