Home ഗൾഫ് കുവൈറ്റിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു

കുവൈറ്റിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു

44
0

കുവൈറ്റ് സിറ്റി: ലോകമെമ്പാടും പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന ത്രിദിന യോഗാ ഫെസ്റ്റിവലിന്റെ ഭാഗമായി ബൊളിവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു പ്രധാന ചടങ്ങുകൾ നടന്നത്. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ (Yoga for Healthy Ageing) എന്നതായിരുന്നു ഈ വർഷത്തെ പ്രധാന പ്രമേയം. ചടങ്ങിൽ കുവൈറ്റ് യോഗാ കമ്മിറ്റി പ്രസിഡന്റും പത്മശ്രീ ജേതാവുമായ ശ്രീമതി . ഷെയ്ഖ ഷൈഖ അൽ സബാഹ്, സൗദി അറേബ്യയിലെ അറബ് യോഗാ ഫൗണ്ടേഷൻ സ്ഥാപകയും ഏഷ്യൻ യോഗാസന സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റുമായ പത്മശ്രീ നൗഫ് മർവായി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കൂട്ട യോഗാ സെഷന് പുറമെ, യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന ‘യോഗ ഇൻ ഫോക്കസ്’ ഫോട്ടോ മത്സരത്തിന്റെ പ്രദർശനവും യോഗയെ അടിസ്ഥാനമാക്കിയുള്ള പെയിന്റിംഗുകളുടെ പ്രദർശനവും ചടങ്ങിന് മാറ്റുകൂട്ടി. ആരോഗ്യം, ഐക്യം, മാനസിക ഉല്ലാസം എന്നിവ മുൻനിർത്തി സംഘടിപ്പിച്ച ഈ യോഗാ ദിനാചരണത്തിൽ പങ്കാളികളായ എല്ലാവർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

Previous articleഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Next articleഉഴവൂർ സെൻറ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു

Leave a Reply