Home ഇന്ത്യ ഉഴവൂർ സെൻറ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു

ഉഴവൂർ സെൻറ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു

72
0

ഉഴവൂർ : ഉഴവൂർ സെൻറ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും ഗ്രന്ഥകാരനുമായ മെട്രീസ് ഫിലിപ്പ് ആനാലിപ്പാറയിൽ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ലിബിൻ തെക്കേതുരുത്തുവേലിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് സ്റ്റീഫൻ ചെട്ടിക്കൻ, സിനി മാത്യൂ വട്ടാടികുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ഗ്രന്ഥകർത്താക്കളെ പരിചയപ്പെടുത്തൽ, കഥകളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ, ഗ്രന്ഥവായന, കുട്ടിക്കവിതാലാപനം തുടങ്ങിയ നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. മെട്രീസ് ഫിലിപ്പ് രചിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലീലിയിലെ നസ്രത്ത് എന്നീ പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു.

Previous articleകുവൈറ്റിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു
Next articleസി​ജെ​പി പി​ന്നോ​ട്ടി​ല്ല; രാ​പ്പ​ക​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചു, ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത

Leave a Reply