Home യൂറോപ്പ് 18-മത് കേളി അന്താരാഷ്ട്ര കലാമേള സമാപിച്ചു.

18-മത് കേളി അന്താരാഷ്ട്ര കലാമേള സമാപിച്ചു.

260
0

സിൽവർ ജൂബിലി വർഷത്തിൽ Hombrechtikon ൽ അരങ്ങേറിയ കേളി സ്വിറ്റസർലണ്ടിന്റെ 18- മത് ഇന്റർനാഷണൽ കലാമേളയുടെ കൊടിയിറങ്ങി. 6 മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനം കലാമേളയുടെ വിജയത്തിൽ നിർണായകമായി മെയ് 27, 28 തീയതികളിൽ നടന്ന 18-മത് കേളി ഇന്റെർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു. ഹോംബ്രെഹറ്റിക്കോണിൽ രണ്ട് ദിവസം ചിലങ്കകളുടെയും സംഗീതത്തിന്റെയും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു വർണാഭമായ സമാപന ചടങ്ങോടെ തിരശീല വീണു.

അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന ശുഭപ്രതീക്ഷയോടെയാണ് മത്സരാർത്ഥികൾ കളം വിട്ടത്. ഇന്ത്യക്കു പുറത്തു നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമേളയിൽ 360 ൽ പരം കലാകാരന്മാരും കലാകാരികളും വിവിധ ഇനങ്ങളിലായായി സ്റ്റേജിൽ അണിനിരന്നു. നിറഞ്ഞ സദസിനുമുമ്പിൽ നടന്ന സമാപന ചടങ്ങിൽ പ്രസിഡൻറ് റ്റോമി വിരുത്തിയേൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കോറാഡോ ബഗ്ഗിറി മുഖ്യതിഥി ആയിരുന്നു. സെക്രട്ടറി ബിനു വാളിപ്ലാക്കൽ സദസിനു സ്വാഗതം ആശംസിച്ചു . കലാമേള കൺവീനർ ജൂബിൻ ജോസഫ് നന്ദി പ്രകാശിച്ചിപ്പിച്ചു. ഫെലിൻ വാളിപ്ലാക്കലിന്റെ വയലിൻ പെർഫോമൻസ് ഏവർക്കും പുതിയ അനുഭവമായി. എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാർത്ഥികളെ ആദരിച്ചു.

സൂര്യ ഇന്ത്യ കലാതിലകം ട്രോഫി ഈ വർഷം കുമാരി നന്ദന പ്രശാന്ത് കരസ്ഥമാക്കി.
നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി കുമാരി ശിവാനി നമ്പ്യാർ നേടി. നൃത്യേതര ഇനങ്ങളിൽ ചാമ്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫിക്ക് കുമാരി ആര്യ മധു അർഹയായി. മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാലതാരത്തിന് നൽകുന്ന കേളി ബലപ്രതിഭ അവാർഡ് മാധവ്‌ നമ്പ്യാർ കരസ്ഥമാക്കി. മീഡിയ ഈവന്റുകൾക്ക് (ഫോട്ടോഗ്രാഫി, ഷോർട് ഫിലിം , പെയിന്റിംഗ് ) നൽകി വരുന്ന ജനപ്രിയ അവാർഡുകൾ താഴെ പറയുന്നവർ കരസ്ഥമാക്കി.

ഫോട്ടോഗ്രാഫി : സുജീഷ് സുരേന്ദ്രൻ

ഓപ്പൺ പെയിന്റിംഗ് : നന്ദന ധന്യ രാജേഷ്

ഷോർട് ഫിലിം : രമേഷ് മാധവ്

സമ്മാനവിതരണത്തിനുശേഷം ദേശീയഗാനത്തോടെ സമാപനചടങ്ങ് അവസാനിച്ചു.

For more detailed photos please visithttps://www.kalamela.com

Previous articleമ്യൂസിക് ഓഫ് ലൈഫ് സംഗീത സന്ധ്യ – ഒക്ടോബർ 21ന് സൂറിച്ചിൽ
Next articleനോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന് അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍

Leave a Reply