നടുവണ്ണൂര്‍ : ജനവിധി അട്ടിമറിച്ച് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടാന്‍ വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചു. 102 സീറ്റോടെ യു.ഡി.എഫിനെ വിജയിപ്പിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ്. ഗ്രൂപ്പ് താത്പര്യം സംരക്ഷിക്കാന്‍ അദ്ദേത്തിനെതിരേ വോട്ടുചെയ്ത എം.എല്‍.എ.മാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറികൂടിയായ കെ.സി. വേണുഗോപാല്‍ കുറുക്കുവഴിയിലൂടെ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ കേരളത്തില്‍ തകര്‍ക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
വാര്‍ഡ് പ്രസിഡന്റ് ടി.പി. ബലറാം അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ഇല്ലത്ത് വേണുഗോപാല്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സിറാജ് കാളിയത്ത്, എം.എ. സജീവന്‍, മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി എന്‍.എസ്. ഷീന, വാര്‍ഡ് ട്രഷറര്‍ എം.എസ്. അര്‍ജുന്‍, ടി.പി. ഉണ്ണികൃഷ്ണന്‍, വി.വി. ജിനീഷ്, സി.എച്ച്. ഗോപാലന്‍ കുട്ടി, ടി.പി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.











