മലങ്കര ഓർത്തഡോൿസ് സഭയുടെ യു .കെ.യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ട് , ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ അനുഗ്രഹം ആയി നടത്തപ്പെട്ടു. ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് വികാരി ഫാദർ സജു ഫിലിപ്പിന്റെ മുഖ്യകാർമികത്വം വഹിച്ചു. അയര്ലണ്ടിനും , ലിമെറിക്ക് ദേശത്തിനും അനുഗ്രഹം ആയി വാണരുളുന്ന ,അപേക്ഷിക്കുന്നവരുടെ യാചനകൾ ഉപേക്ഷിക്കാത്ത പരിശുദ്ധ സഹദായുടെ മധ്യസ്ഥയിൽ അഭയപെട്ട് അനേകം ആളുകൾ പങ്കെടുത്തു .മെയ് 1 ന് 6:30 ന് പെരുന്നാളിന് കൊടിയേറി ,തുടർന്ന് സന്ധ്യനമസ്‌ക്കാരവും, വചനശുശ്രൂഷയും, പ്രദിക്ഷണവും നടത്തപ്പെട്ടു.
പ്രധാന പെരുന്നാൾ ദിവസം മെയ് 2 ന് 8:30 പ്രഭാതനമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും തിരുന്നാൾ സന്ദേശവും നടത്തപ്പെട്ടു .ക്രിസ്തുവിനുവേണ്ടി പീഡകൾ സഹിച്ചു രക്തസാക്ഷിയായി മരണപ്പെട്ട പരിശുദ്ധ ഗീവര്ഗീസ് സഹദായുടെ ജീവിതത്തെകുറിച്ച് ഫാദർ സജു ഫിലിപ്പ് അനുസ്മരിച്ചു.തുടർന്ന് നടന്ന പ്രദീക്ഷണത്തിലും വെച്ചൂട്ട് നേർച്ചയിലും അനേകം വിശ്വാസികൾ പങ്കെടുത്തു. ശേഷം ഇടവകയിലെ ആത്മീയസംഘടനയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .
പെരുന്നാളിന് ഇടവക വികാരി ഫാദർ അനു മാത്യു , ട്രസ്റ്റീ ശ്രീ.റെനി ജോർജ് ,സെക്രട്ടറി മോൻസി എബ്രഹാം, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്‌കി.












