10 വർഷത്തെ ഇടത് ഭരണത്തിന് ശേഷം കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്ന ദിവസമാണിന്ന്. ആദ്യ മണിക്കൂർ മുതൽ കൃത്യമായ ലീഡ് ഉയർത്തിയാണ് യുഡിഎഫ് മുന്നേറുന്നത്. യുഡിഎഫ് തരംഗം
കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗമെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകുന്ന നിലയാണുള്ളത്. എൽഡിഎഫ് കോട്ടകളടക്കം തകരുന്ന വ്യക്തമായ ചിത്രമാണ് കാണാനാകുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിന്നിൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്.











