ഡാളസ്: സെന്‍റ് മറിയം ത്രേസ്യാ സീറോ മലബാര്‍ നോര്‍ത്ത് ഡാളസ് മിഷനിലെ വിമന്‍സ് ഫോറം എപ്രില്‍ 25 ശനിയാഴ്ച ഫ്രിസ്ക്കോയിലെ കോമണ്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച പിക്നിക്ക് പുതിയൊരു അനുഭവമായി മാറി. സ്നേഹവും സൗഹ്യദവും നിറഞ്ഞ കൂട്ടായ്മയായി നടന്ന പരിപാടിയില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. പിക്നിക്കിന്‍റെ ഭാഗമായി വിവിധ വിനോദ ഗെയിമുകള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജിമ്മി എടക്കുളത്തൂര്‍ ഈ കൂട്ടായ്മയെ അഭിസംബോധന ചെയ്ത് സ്നേഹവും സൗഹ്യദവും പങ്കുവച്ച് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്ന അംഗങ്ങളെ പ്രത്യേകം അനുമോദിച്ച് കേക്ക് മുറിച്ചു. വിമന്‍സ് ഫോറം അംഗങ്ങള്‍ അവരുടെ വീടുകളില്‍ നിന്ന് സ്നേഹത്തോടെ തയ്യാറാക്കി കൊണ്ടു വന്ന രുചികരമായ വിഭവങ്ങള്‍ പങ്കു വച്ച് സൗഹ്യദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തില്‍ പിക്നിക്കിന് സമാപനം കുറിച്ചു, അതൊടൊപ്പം ഡയറക്ടര്‍ അച്ചന്‍ ഈ അവസരത്തില്‍ വിമന്‍സ് ഫോറത്തിനായി ڇത്രേസ്യന്‍സ് ജ്യോതി വിമന്‍സ് ഫോറംڈ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ജോത്സ്യന, സെക്രട്ടറി ജൂലിയറ്റ് ജോസഫ്, ട്രഷറര്‍ സ്മിത ജോണ്‍, വൈസ് പ്രസിഡന്‍റ് എല്‍സാ ജോസ് എന്നിവര്‍ പിക്നിക്കിന് നേത്യത്വം നല്‍കി.
Home അമേരിക്ക സെന്‍റ് മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷന്‍ നോര്‍ത്ത് ഡാളസ് വിമന്‍സ് ഫോറം പിക്‌നിക് വര്‍ണ്ണാഭമായി











