Home ഇന്ത്യ നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുന്നു.

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുന്നു.

51
0

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധ പ്പെട്ട് ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ 52 ഓളം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് വാഹനങ്ങള്‍ തടയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകമ്പോളങ്ങള്‍അടപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും കണ്ണൂരിലും ഉള്‍പ്പെടെ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞെങ്കിലും ഇരുചക്ര വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിനെ ഏപ്രില്‍ 10-നാണ് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ പിന്നീട് നിതിന്‍ മരണത്തിന് കീഴടങ്ങി. നിതിന്‍ രാജിനെ ജാതിയുടേയും നിറത്തിന്റെ യും പേരില്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനും പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കേസ് അന്വേഷണത്തില്‍ പോലീസ് അനാസ്ഥയാണ് കാണിക്കുന്നതെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന സംഘടനകളിലൊന്നായ കേരള പിന്നോക്ക സമുദായ മുന്നണികെപിഎസ്എം ആരോപിച്ചു.

Previous articleഹജ്ജ് യാത്രയയപ്പും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
Next articleസെന്‍റ് മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷന്‍ നോര്‍ത്ത് ഡാളസ് വിമന്‍സ് ഫോറം പിക്‌നിക് വര്‍ണ്ണാഭമായി

Leave a Reply