Home യൂറോപ്പ് ഈസി ജെറ്റ് വിമാനം ആകാശ ഗര്‍ത്തത്തില്‍പ്പെട്ടു ; യുകെയില്‍ തിരിച്ചിറക്കി

ഈസി ജെറ്റ് വിമാനം ആകാശ ഗര്‍ത്തത്തില്‍പ്പെട്ടു ; യുകെയില്‍ തിരിച്ചിറക്കി

125
0

ഗ്ലാസ്‌ഗോയില്‍ നിന്നും ജഴ്‌സിയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് വിമാനം ആകാശ ഗര്‍ത്തത്തില്‍പ്പെട്ടു. ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ വിമാനം അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് യുകെയിലേക്ക് തന്നെ തിരിച്ചിറങ്ങി. മാര്‍ച്ച് 29ന് ഞായറാഴ്ച ഉച്ചയോടെ ഗ്ലാസ്‌ഗോയില്‍ നിന്നും ജഴ്‌സിയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയര്‍ന്ന് ഏറെ വൈകാതെ തന്നെ തിരിച്ചിറക്കിയത്. യാത്ര ആരംഭിച്ച് 30 മിനിറ്റ് നേരം പറന്നതിനു ശേഷമാണ് ഗലോവേയുടെ മുകളില്‍ വെച്ച് ഇ സെഡ് വൈ 439 വിമാനം തിരികെ പറന്നതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വ്യക്തമാക്കുന്നു. വിമാനം ആകാശച്ചുഴിയില്‍ വീണതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ഇതില്‍ ഒരു വിമാനജീവനക്കാരിക്ക് പരിക്ക് പറ്റിയതായും വൈദ്യസഹായം തേടേണ്ടി വന്നതായും ദി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഹെല്‍ത്ത് സര്‍വ്വീസ് അംഗങ്ങള്‍ സ്ഥലത്തെത്തി വൈദ്യസഹായം ഉറപ്പുവരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Previous articleസൗദി അറേബ്യയിൽ 300 മില്യൺ ഡോളര്‍ വിലവരുന്ന യുഎസ് അവാക്സ് വിമാനം ഇറാൻ തകർത്തു
Next articleയു.ഡി.എഫ് യൂറോപ്പ് സംഘടിപ്പിച്ച ‘മീറ്റ് ദ കാന്‍ഡിഡേറ്റ്’ ശ്രദ്ധേയമായി

Leave a Reply