Home യൂറോപ്പ് സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM ‘അഭിഷേകാഗ്നി’ ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM ‘അഭിഷേകാഗ്നി’ ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

46
0

അയർലണ്ടിലെ Anointing Fire Catholic Ministry (AFCM) യുടെ നേതൃത്വത്തിൽ ഒരുക്കുന്ന ത്രിദിന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി ‘ മെയ്‌ 30,31ജൂൺ 1 തീയതികളിൽ [ശനി, ഞായർ, തിങ്കൾ(Bank Holiday)] ദിവസങ്ങളിൽ നടത്തപ്പെടുന്നു. കൗണ്ടി Louth ലെ Termonfeckin ലുള്ള St. Fechin’s GAA ഹാളിൽ ഒരുക്കിയിരിക്കുന്ന മൂന്നു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ സ്ഥാപിച്ച Preachers of Divine Mercy Monastery യിലെ വൈദികനുമായ ബഹുമാനപെട്ട
സാംസൺ ക്രിസ്റ്റി PDM അച്ചനാണ്. രാവിലെ 10 ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന രീതിയിൽ ആണ് മൂന്നു ദിവസത്തെ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ സമയം നടന്ന ആദ്യ കൺവെൻഷനിൽ പങ്കെടുത്ത അനേകം പേർക്ക് വലിയ വിടുതലുകളും മാനസാന്തരങ്ങളും രോഗസൗഖ്യങ്ങളും സംഭവിച്ചതായി സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രവാസജീവിതത്തിന്റെ പലവിധ ബുദ്ധിമുട്ടുകളിൽ കഴിയുന്ന എല്ലാ വിശ്വാസികളേയും ദൈവാനുഭവത്തിന്റെ അഗ്നിയഭിഷേകം വചനത്തിലൂടെ പകരപ്പെടുന്ന ഈ മൂന്ന് ശുശ്രൂഷാ ദിനങ്ങളിലേയ്ക്ക് യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

ബിനു :0892455956
സിൽജാ :0899892145
നവീൻ :0892507409

Previous articleബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായി
Next articleഓസ്ട്രേലിയയിൽ ഇന്ത്യക്കാരന് വംശീയ അധിക്ഷേപം ; പൊലീസിനെതിരെ പരാതി

Leave a Reply