Home അമേരിക്ക ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ റിപ്പബ്ലിക്കന്‍ നേതാക്കള്‍ വംശീയാധിക്ഷേപത്തിൽ

ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ റിപ്പബ്ലിക്കന്‍ നേതാക്കള്‍ വംശീയാധിക്ഷേപത്തിൽ

118
0

ഓസ്റ്റിന്‍,ടെക്‌സസ് : അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ പരസ്യമായി പിന്തുണയ്ക്കുന്ന ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ റിപ്പബ്ലിക്കന്‍ നേതാക്കള്‍ സ്വന്തം പാര്‍ട്ടി അനുയായികളില്‍ നിന്ന് തന്നെ വംശീയാധിക്ഷേപവും സംശയവും നേരിടുന്നു. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് H-1B വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഈ തര്‍ക്കം രൂക്ഷമായത്. കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ മിഷനറി ദമ്പതികളുടെ മകനും ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനുമായ എബ്രഹാം ജോര്‍ജ് ഗവര്‍ണറുടെ H-1B വിസ നിയന്ത്രണത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിനെതിരെ കടുത്ത വംശീയാധിക്ഷേപമാണ് ഉയര്‍ന്നത്. ‘ന്യൂഡല്‍ഹിയിലേക്കുള്ള ആദ്യ വിമാനത്തില്‍ കയറി പൊയ്‌ക്കൊള്ളൂ’ എന്നതടക്കമുള്ള കമന്റുകള്‍ ഇദ്ദേഹത്തിന് നേരെ ഉണ്ടായി.

ഫ്രിസ്‌കോ സിറ്റി കൗണ്‍സില്‍ അംഗമായ ബര്‍ട്ട് താക്കൂര്‍ കുടിയേറ്റ തട്ടിപ്പിലൂടെയാണ് നേട്ടമുണ്ടാക്കുന്നത് എന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ നേരിടുന്നു. തനിക്ക് വിസ കാര്യങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും, പ്രാദേശിക യോഗങ്ങളില്‍ അദ്ദേഹത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. വിവേക് രാമസ്വാമി, ഉഷാ വാന്‍സ്, കാഷ് പട്ടേല്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ വംശജരായ നേതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ‘അമേരിക്ക ഫസ്റ്റ്’ (America First) നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. എങ്കിലും പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള പലരും ഇവരെ ഇപ്പോഴും കുടിയേറ്റക്കാരായി മാത്രം കണ്ട് സംശയത്തോടെ വീക്ഷിക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം.

ടെക്‌സസിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും പുതിയ H-1B വിസകള്‍ അനുവദിക്കുന്നത് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് മരവിപ്പിച്ചിരിക്കുകയാണ്. തദ്ദേശീയരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.

Previous articleന്യൂയോർക്ക് മലയാളി അസോസിയേഷന്‍ (NYMA) പുതിയ സാരഥികളെ തിരഞ്ഞെടുത്തു
Next articleഅതിരമ്പുഴ: പാറപ്പുറത്ത് ഏലിക്കുട്ടി കുര്യന്‍ (കുട്ടിയമ്മ)

Leave a Reply