Home ഓഷിയാന ടര്‍ക്കിഷ് എയര്‍ലൈന്‍സിന് ഫ്‌നോം പെനിലേക്ക് വിമാന സര്‍വീസ്

ടര്‍ക്കിഷ് എയര്‍ലൈന്‍സിന് ഫ്‌നോം പെനിലേക്ക് വിമാന സര്‍വീസ്

74
0

കൊച്ചി : ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സ് കംബോഡിയയുടെ തലസ്ഥാനമായ ഫ്‌നോം പെനിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന ഏഴാമത്തെ രാജ്യമായി കംബോഡിയ മാറി; മേഖലയിലെ 11ാമത്തെ നഗരമായാണ് ഫ്‌നോം പെന്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നത്. ഇസ്താംബൂളില്‍ നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഫ്‌നോം പെനിലേക്കുള്ള സര്‍വീസ്. മടങ്ങിവരുന്ന വിമാനങ്ങള്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ്.

എഡിൻബർഗ് വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ തകരാർ; വിമാന സർവീസുകൾ തടസ്സപ്പെട്ടു, റദ്ദാക്കലുകളും കാലതാമസവും IndiGo വിമാനങ്ങൾ പ്രതിസന്ധിയിൽ: ജീവനക്കാരുടെ കുറവ് കാരണം 300-ൽ അധികം സർവീസുകൾ റദ്ദാക്കി; വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു ഫ്‌നോം പെനിലേക്ക് സര്‍വീസ് നടത്തുന്ന ഏക യൂറോപ്യന്‍ വിമാനക്കമ്പനിയെന്ന നിലയില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ആഗോള ബന്ധം ഇതിലൂടെ കൂടുതല്‍ ശക്തമാകുമെന്ന് കമ്പനി അറിയിച്ചു. പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി 2026 ഫെബ്രുവരി 10 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 2026 ഒക്ടോബര്‍ 31 വരെ യാത്രയ്ക്കായി ഇസ്താംബൂളില്‍ നിന്ന് ഫ്‌നോം പെനിലേക്കുള്ള ടിക്കറ്റുകള്‍ 699 ഡോളര്‍ മുതല്‍ ലഭ്യമാകും.

Previous articleഇംഗ്ലണ്ടിൽ ഡോക്ടർമാരുടെ അഞ്ചുദിവസത്തെ പണിമുടക്ക് തുടങ്ങി ; സമരം ‘അപകടകരം’ എന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ
Next article2018 ന് ശേഷം ന്യൂയോർക്കിൽ കനത്ത ശൈത്യകാലമെന്ന് റിപ്പോർട്ട് ; സെൻട്രൽ പാർക്കിൽ മഞ്ഞുവീഴ്ച; റോഡുകളിൽ ഗതാഗത തടസ്സം

Leave a Reply