ന്യൂഡല്‍ഹി : വരുന്ന ഡിസംബര്‍ 4,5 തീയതികളില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തും. പുടിന്‍റെ ഇന്ത്യ സന്ദര്‍ശനം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 23~ാമത് ഇന്ത്യ~ റഷ്യ വാര്‍ഷിക ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് പുടിനെത്തുന്നത്. പ്രാദേശിക ആഗോള വിഷയങ്ങള്‍ പുടിന്‍റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായേക്കും. റഷ്യ~ യുൈ്രകന്‍ സംഘര്‍ഷത്തിനു ശേഷം പുടിന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനം കൂടിയാണിത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു പുടിനെ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും.














