Home അമേരിക്ക കാനഡ പെരിയാർതീരം അസോസിയേഷൻ പത്താം വാർഷികാഘോഷം ; മലയാറ്റൂരിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഒക്ടോബർ...

കാനഡ പെരിയാർതീരം അസോസിയേഷൻ പത്താം വാർഷികാഘോഷം ; മലയാറ്റൂരിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഒക്ടോബർ 30ന്

89
0

എഡ്മന്റൺ : കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്താം വാർഷിക നിറവിൽ. അങ്കമാലി, മലയാറ്റൂർ- നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട്, തുടങ്ങിയപഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും, എഡ്മിൻ്റണിൽതാമസിക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയാണ് പെരിയാർതീരം. സാംസ്കാരികം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായികം, സാമൂഹികം തുടങ്ങി നിരവധി മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന പെരിയാർ തീരം, അംഗങ്ങൾക്കിടയിലും പുറത്തും സൗഹൃദം ഊട്ടിയുറപ്പിക്കാനും കേരളീയപൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനും ലക്ഷ്യമിടുന്നു. അംഗങ്ങളുടെ മാതൃസ്ഥലങ്ങളിലെ നിർധനരായവർക്ക് വർഷാവർഷം ചികിത്സാ സഹായം നൽകുന്നതിലും അസോസിയേഷൻ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുണ്ട്.

തങ്ങളുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പെരിയാർ തീരം അസോസിയേഷൻ മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒരു നിർദ്ധന കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകി. ഈ സ്നേഹഭവനത്തിന്റെ താക്കോൽദാനം 2025 ഒക്ടോബർ 30-ന് നടക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി ആവോക്കാരൻ, പെരിയാർതീരം മുൻ പ്രസിഡണ്ട് വിൻസൺ കൊനുകുടി , മറ്റ് വിശിഷ്ട വ്യക്തികൾ താക്കോൽ ദാന ചടങ്ങിൽ പങ്കെടുക്കും. പെരിയാർ തീരം അസോസിയേഷന്റെ പത്താം വാർഷിക ആഘോഷങ്ങൾ 2026 ജനുവരി 2, 3 തീയതികളിൽ എഡ്മന്റണിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽവെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. പെരിയാർ തീരം പ്രസിഡന്റ് ജോസ് തോമസ്, പത്താം വാർഷിക കൺവീനർ സുനിൽ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദശവത്സരആഘോഷങ്ങൾ ഒരുക്കുന്നത്. കാനഡയിലെ മലയാളികളുടെ ഒരു ചെറിയകൂട്ടായ്മക്ക് നാട്ടിൽ ഒരു വീട് നിർമ്മിച്ച് നൽകാനായതീൽ പെരിയാർതീരംഅംഗങ്ങൾക്ക് ഏറെ ചാരിതാർത്ഥ്യം ഉണ്ട്.

Previous articleമെലീസ കൊടുങ്കാറ്റ് ; ഫിലിപ്പ് ചാമത്തിലും മലയാളികളും സുരക്ഷിതർ
Next articleപക്ഷാഘാതം ഒന്നിന്റെയും അവസാനമല്ലെന്ന് തെളിയിച്ച് ചെറിയാൻ മാമ്മൻ ; 365 ദിവസം കൊണ്ട് ബൈബിള്‍ പകര്‍ത്തിയെഴുതി

Leave a Reply