കുത്താട്ടുകുളം : തിരുമാറാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർ ഡിൽ വെട്ടിമൂട് പുത്തൻകുളങ്ങരയിൽ നിർധനയായ ഏലിയാമ്മ നാരായണന് അമേരിക്കൻ മലയാളി ഊരമന പാടിയേടത്ത് ജോയി ഇട്ടൻ സ്നേഹ വീട് പണിത് നൽകി.
വാർഡ് മെമ്പറായ അനിത ബേബിയുടെ അഭ്യർഥനപ്രകാരമാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കുടുംബത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം വിനിയോഗിച്ചു പോരുന്നു. വെസ്‌റ്റ് ചെസ്‌റ്റർ മലയാളി അസോസി യേഷൻ പ്രസിഡന്റ്, മലങ്കര യാക്കോബായ അമേരിക്കൻ ഭദ്രാ സന കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ ഇദ്ദേഹം പ്ര വർത്തിക്കുന്നു. വീടിന്റെ താ ക്കോൽ കൈമാറ്റം അനൂപ് ജേ ക്കബ് എം.എൽ.എ നിർവഹി ച്ചു. തിരുമാറാടി ഗ്രാമപഞ്ചായ ത്ത് പ്രസിഡൻ്റ് അഡ്വ. സന്ധ്യ മോൾ പ്രകാശ് അധ്യക്ഷയായി. ജില്ല പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ ആശ സനൻ, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ് പി.വി. സ്‌റ്റീഫൻ, തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എം. ജോർജ്, സ്‌ഥിരംസമിതി അധ്യക്ഷരായ അനിത ബേബി, രമ മുരളീധര കൈമൾ, സാജു ജോൺ, മെമ്പർമാരായ സുനി ജോൺ സൺ, ആലിസ് ബിനു, ജോൺ സൺ കെ. വർഗീസ്, സൈബു മടക്കാലിൽ, സാജു വർഗീസ് മ ടക്കാലിൽ, പ്രീത സാബു, ജിനി റെജി, അനന്തു മോഹനൻ എ ന്നിവർ സംസാരിച്ചു.













