Home ഗൾഫ് അലൈൻ ഇന്ത്യൻ മഹിളാ അസോസിയഷന്റെ (ഇമ) നേതൃത്വത്തിൽ വേനൽ അവധിക്കാല ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു

അലൈൻ ഇന്ത്യൻ മഹിളാ അസോസിയഷന്റെ (ഇമ) നേതൃത്വത്തിൽ വേനൽ അവധിക്കാല ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു

717
0

അലൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും പ്രവാസി സ്ത്രീശാക്തീകരണ പ്രവർത്തങ്ങളിലൂടെ സമൂഹത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന വനിതാ സംഘടനയുമായ അലൈൻ ഇന്ത്യൻ മഹിളാ അസോസിയഷന്റെ (ഇമ) നേതൃത്വത്തിൽ നാലാംക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് വേനൽ അവധിക്കാല ഫുട്ബോൾ ടൂർണമെന്റ്‌ നടത്തപെട്ടു. ഇന്ത്യൻ മഹിളാ അസോസിയേഷൻ പ്രസിഡൻ്റ് ബിജിലി സാമുവേലിൻ്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ ഇമ ആക്ടിങ് ജനറൽ സെക്രട്ടറി ദീപിക വർമ്മ സ്വാഗത പ്രസംഗംനടത്തി. അധ്യക്ഷ പ്രസംഗത്തിന് ശേഷം അലൈൻ ഇൻകാസിൻ്റെ പ്രസിഡൻ്റും അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൻ്റെ ജനറൽ സെക്രട്ടറിയുമായ സന്തോഷ് കുമാർ ഇടശ്ശേരി ടൂർണമെൻ്റ് ഔപചാരികമായി ഉദ്ഘാടനംചെയ്തു.

അലൈൻ ഇൻകാസ് ജനറൽ സെക്രട്ടറി സലിം വെഞ്ഞാറൻ മൂട്, ഇന്ത്യൻ സോഷ്യൽ സെൻ്റെർ ട്രഷറർ അഹമ്മദ് മുനവർ, ഇന്ത്യൻ സോഷ്യൽ സെൻ്റെർ സ്പോർട്സ് വിംഗ് സെക്രട്ടറി നിസാമുദീൻ കുളത്തുപുഴ, അലൈൻ ഇൻകാസ് ട്രഷറർ ബെന്നി വർഗ്ഗീസ്,ഡോ ഷാഹുൽ ഹമീദ് എന്നിവർ ആശംസയും ഇമ ട്രഷറർ മഞ്ചുഷ സന്തോഷ് നന്ദിയും അറിയിച്ചു. അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്റെറിൻ്റെ അങ്കണത്തിൽ ഒരുക്കിയ കുട്ടികളുടെ ഈ 5 A സൈഡ് കാൽപന്തുകളി മാമാങ്കത്തിൽ പതിനഞ്ചോളം ടീമുകൾ അതി വാശിയേറിയ പ്രകടനം കാഴ്ച്ചവെച്ചു. സബ്ജൂനിയർ, ജൂണിനിർ, സീനിയർ കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ യഥാക്രമം അലൈൻ സ്പോർട്സ് അക്കാദമി, അസാരിയോസ് എഫ്സി, വാരിയേഴ്സ് എഫ്സി എന്നിവർ വിന്നേഴ്സ് അപ്പ് ജേതാക്കളായി. രണ്ടും മൂന്നും സ്ത്ഥാനത്തിന് അർഹരായ ടീമുകൾക്ക് റണ്ണറപ്പ്, സെക്കൻ്റ് റണ്ണറപ്പ് ട്രോഫികളും എല്ലാ കാറ്റഗറിക്കും ടോപ്പ് സ്കോററിന് ഗോൾഡൻ ബൂട്ടും, ബെസ്റ്റ് ഡിഫൻഡർ, ബെസ്റ്റ് ഗോൾ കീപ്പർ,ബെസ്റ്റ് പ്ലയർ അവാർഡുകളും വിതരണം ചെയ്തു.

Previous articleസുമതി വളവ് സിനിമയുടെ പ്രീമിയർ ഷോ ദുബായ് മാളിലെ റീൽ സിനിമാസ്സിൽ നടന്നു.
Next articleഡബ്ലിനിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ക്രൂര വംശീയ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി

Leave a Reply