Home യൂറോപ്പ് ഡബ്ലിനിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ക്രൂര വംശീയ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ...

ഡബ്ലിനിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ക്രൂര വംശീയ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി

308
0

ഡബ്ലിനിൽ ഇന്ത്യക്കാരന് നേരെ ആക്രമണം നടന്നതായി പരാതി. സന്തോഷ്‌ യാദവ് എന്ന യുവാവാണ് തന്റെ അപ്പാർട്ട്മെന്റ് പരിസരത്ത് വച്ച് ക്രൂരമായ വംശീയ ആക്രമണം നേരിടേണ്ടി വന്നതായി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ അറിയിച്ചത്. താമസസ്ഥലത്തിന് സംഘം ചേർന്ന് വന്ന ഐറിഷുകാരായ ഏതാനും കൗമാരക്കാർ തന്നെ പിന്നിൽ നിന്നും ആക്രമിക്കുകയും, കണ്ണട പിടിച്ച് പറിച്ച് നശിപ്പിക്കുകയും, തലയിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിൽ ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. ഇന്ത്യൻ പ്രവാസിയെ ആക്രമിച്ച സംഭവത്തിനെതിരെ ഡബ്ലിനിൽ പ്രതിഷേധപ്രകടനം ഏത് ആശുപത്രിയിൽ നിന്നുമാണ് മതപരിവർത്തന ഗുളികകളും, ഓപ്പറേഷനും കിട്ടിയിട്ടുള്ളത്? ബജ്റംഗദൾ പ്രവർത്തകർക്ക് തുറന്ന കത്തുമായി സിസ്റ്റർ സോണിയ

ആക്രമണത്തിൽ കവിളെല്ലിന് പരിക്കേറ്റ താൻ വിവരം ഗാർഡയെ അറിയിക്കുകയും, ആംബുലൻസിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ആശുപത്രിയിൽ എത്തി ചികിത്സ തേടി എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലുടനീളം ബസുകളിലും, ഹൗസിംഗ് എസ്റ്റേറ്റുകളിലും, തെരുവുകളിലും ഇന്ത്യക്കാർക്കും, മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള വംശീയ ആക്രമണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കെ, സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും, ഈ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും യുവാവ് പങ്കുവച്ച പോസ്റ്റിൽ പരാതിപ്പെടുന്നു. ഇന്ത്യൻ വംശജരുടെ സംരക്ഷണം ഉറപ്പാക്കാൻ അയർലണ്ട് സർക്കാർ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അഖിലേഷ് മിശ്ര എന്നിവരിൽ നിന്ന് കൃത്യമായ നടപടികൾ അഭ്യർത്ഥിക്കുന്നതായും യുവാവ് തന്റെ ലിങ്ക്ഡ് ഇൻ പോസ്റ്റിൽ കുറിച്ചു.

Previous articleഅലൈൻ ഇന്ത്യൻ മഹിളാ അസോസിയഷന്റെ (ഇമ) നേതൃത്വത്തിൽ വേനൽ അവധിക്കാല ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു
Next articleവ്യാപാര കരാർ സാധ്യമായില്ലെങ്കിൽ ഇന്ത്യയുടെ മേൽ 25% തീരുവ ചുമത്തും ; ട്രംപ്

Leave a Reply