Home യൂറോപ്പ് ബാഡ് ന്യൂസ്ററാഡ് ഇന്തോ~ജര്‍മ്മന്‍ കള്‍ച്ചറല്‍ ഫെസ്ററിവല്‍ “കള്‍ച്ചറ 2025” ജൂലൈ 26,27 തീയതികളില്‍

ബാഡ് ന്യൂസ്ററാഡ് ഇന്തോ~ജര്‍മ്മന്‍ കള്‍ച്ചറല്‍ ഫെസ്ററിവല്‍ “കള്‍ച്ചറ 2025” ജൂലൈ 26,27 തീയതികളില്‍

148
0

ബര്‍ലിന്‍ : ജര്‍മനിയിലെ വ്യുര്‍സ്ബുര്‍ഗ് രൂപതയിലെ ബാഡ് ന്യൂസ്ററാഡ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സംസകാരത്തെയും നമ്മുടെ ഭക്ഷണ വിഭവങ്ങളെയും എല്ലാവര്‍ക്കും പരിചയപ്പെടുത്തുക, എന്ന ലക്ഷ്യത്തോടെ സഘടിപ്പിക്കുന്ന Kultura 2025 Indisch Deutsches Begegnungs fest ജൂലൈ 26 27 തീയതികളില്‍ നടക്കും. Bayern se Bad Neustadt ല്‍ നടക്കുന്ന രണ്ടുദിന ഫെസ്ററില്‍ 75 ഓളം കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികളും ഫുഡ് ഫെസ്ററുമാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നതെന്ന് ഫെസ്ററിന്റെ രക്ഷാധികാരി ഫാ ജോണ്‍സന്‍ തോട്ടത്തില്‍ അറിയിച്ചു.

ആയുര്‍വേദത്തെ പരിചയപ്പെടുത്തല്‍, കേരളീയ വസ്ത്രധാരണം പരിചയപ്പെടല്‍, ധരിക്കുവാനുള്ള അവസരം, കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍,നാടന്‍ പലഹാരങ്ങളുടെ പ്രദര്‍ശനം, വിപണനം തുടങ്ങിയവ പരിപാടിയുടെ സവിശേഷതകളാവും. 380 ഓളം അംഗങ്ങളുള്ള ബാഡ് ന്യൂസ്ററാഡ് സിറോ മലബാര്‍ മലയാളി കൂട്ടായ്മയാണ് ഫെസ്ററിന് നേതൃത്വം നല്‍കുന്നത്. ജോസ് സെബാസ്ററ്യന്‍, പ്രിന്‍സ് മാത്യു, ബിന്ദു സിബി, മായാ മാത്യു, മനോജ് കോഴിപ്പാട്ട്, ചിഞ്ചു സെബാസ്ററ്യന്‍, ജിബിന്‍ പാമ്പക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഫെസ്ററിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. 2023 ല്‍ ആരംഭിച്ച ഫെസ്ററിലേക്ക് എല്ലാവരെയും ബാഡ് ന്യൂസ്ററാഡ് മലയാളി കൂട്ടായ്മ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ 2,500 ഓളം പേര്‍ ഫെസ്ററില്‍ പങ്കെടുത്തു. ഫെസ്ററില്‍ നിന്നും ലഭിക്കുന്ന തുക മലയാളി കമ്മ്യൂണിറ്റി നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.

ജോസ് കുമ്പിളുവേലില്‍

Previous articleകൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം നടത്തി
Next articleകുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കാന്‍ യുകെയില്‍ നിയമ ഭേദഗതി പ്രാബല്യത്തില്‍

Leave a Reply