ടെക്സസ് : യുഎസിലെ ടെക്സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരു എണ്ണം എണ്‍പത് പിന്നിട്ടു. ഇതില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളപ്പൊക്കത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.ക്യാംപ് മിസ്ററിക് ഉള്‍പ്പെടെ നിരവധി യുവജന ക്യാംപുകള്‍ സ്ഥിതിചെയ്യുന്ന കെര്‍ കൗണ്ടിയില്‍ മാത്രം കുട്ടികളുള്‍പ്പെടെ 68 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയും 40 ല്‍ അധികം പേരെ കണ്ടു കിട്ടാനുണ്ടെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ പറയുന്നു.












